റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ചു തെറുപ്പിച്ചു;  ഒമാനിൽ പത്തനംതിട്ട സ്വദേശിയ്ക്ക് ദാരുണാന്ത്യം

16 വർഷമായി ഒമാനിൽ ജോലി ചെയ്യുന്ന മുരളി നാട്ടിൽ പോയിട്ട് ഏഴ് വർഷമായി.

New Update
DEATH

മസ്കറ്റ്: വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി ഒമാനിൽ  മരിച്ചു. കരിക്കുളം കുറ്റിയിൽ വീട്ടിൽ മുരളി (54) ആണ് മരിച്ചത്. സഹം റദ്ദയിലെ മുജാരിഫിൽ വച്ചാണ് അപകടം ഉണ്ടായത്. 

Advertisment

16 വർഷമായി ഒമാനിൽ ജോലി ചെയ്യുന്ന മുരളി നാട്ടിൽ പോയിട്ട് ഏഴ് വർഷമായി.  നിർമാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന മുരളി ആരോഗ്യ പ്രശനങ്ങളെ തുടർന്ന് നാട്ടിലേക്ക് പോകാനുള്ള നിയമ നടപടികൾ പൂർത്തീകരിച്ചുവരികയായിരുന്നു.

പിതാവ്: അയ്യപ്പൻ. മാതാവ്: ശാരദ. ഭാര്യ: രാധാമണി. മക്കൾ: ദിയ, നിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന്‌ കൈരളി പ്രവര്‍ത്തകര്‍ അറിയിച്ചു.

Advertisment