/sathyam/media/media_files/2024/11/02/RIGC4lc1ShQ1VUq0Hry5.jpg)
റിയാദ്: കോഴിക്കോട് നഗരത്തിലെ സാമൂഹ്യ സാംസ്കാരിക കലാ കായിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കുറ്റിച്ചിറ ചെറിയ നാലകം കിഴക്കെ നടക്കാവ് ജവഹർ നഗർ കോളനിയിൽ 'അയിശ' വസതിയിൽ സി.എൻ.അബ്ദുൽ മജീദിന്റെ' (മുൻ സൗദി പ്രവാസി) അകാല നിര്യാണത്തിലുള്ള അനുശോചനയോഗവും മയ്യത്ത് നമസ്ക്കാരവും മലബാർ ഡെവലപ്പ്മെൻറ് ഫോറം(MDF) റിയാദ് ചാപ്റ്റർ മലാസിലെ ബഷീർ മുസ്ലിയാരകത്തിന്റെ വില്ലയിൽ നടത്തി.
തെക്കെപ്പുറത്തെ സാമൂഹിക കലാ കായിക സാംസ്ക്കാരിക രംഗത്തെ (സുലൈമാൻ സേട്ട് സെന്റർ, സിയസ്കോ സീനിയർ സിറ്റിസൺസ് ഫോറം, മലബാർ ഡവലപ്പ്മെന്റ് ഫോറം) എന്നി സംഘടനകളുടെ എക്സിക്യൂട്ടീവ് മെംബറാണ്.
ഭാര്യ കടാക്കലകം ഫാത്തിമ്മ ഇമ്പിച്ചി (ഇച്ചാത്തു).
മക്കൾ: ഫാഹിം അബ്ദുൽ മജീദ്, നസീഹ് അബ്ദുൽ മജീദ് (റിയാദ്), അയിശ ഫബീല.
മരുമക്കൾ: വി.എം. അനിൽ, നൂഹ ഷംസ്.
സഹോദരങ്ങൾ: സി.എൻ. അബ്ദുൽ റഷീദ്, ഷംസ്സുദ്ദീൻ (ഇരുവരും റാസ് അൽ ഖൈമ), നൗഷാദ്, ഖദീജ (കച്ചു), നജീബ (കുഞ്ഞു), വജീഹ, പരേതയായ മെഹറുന്നീസ.
മയ്യത്ത് നിസ്ക്കാരവും അനുശോചനവും സംഘടനാ ഭാരവാഹികളായ ചാപ്റ്റർ പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടി,ബഷീർ പാരഗൺ,അസ്ലം പാലത്ത് തുടങ്ങിയവർ നേതൃത്വം നൽകി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us