മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ യുടെ  നിര്യാണത്തിൽ ഒഐസിസി വനിതാ വേദി അനുശോചിച്ചു

New Update
oicc

റിയാദ്. മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ യുടെ  നിര്യാണത്തിൽ ഒഐസിസി  വനിതാ വേദി  പ്രവർത്തകർ  അനുശോചനം രേഖപെടുത്തി.

Advertisment

കേരള രാഷ്ട്രീയത്തിലും കേരള നിയമ സഭയിലും  സമാനകളില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ചവെച്ച വനിത നേതാവ്  ആയിരുന്നു  മുൻ മന്ത്രി എം ടി. പദ്മ  എന്ന്  ഒഐസിസി  വനിതാ വേദി പ്രസിഡന്റ്  മൃദുല  വിനീഷ്  അനുശോചന കുറിപ്പിലൂടെ  അറിയിച്ചു.

ഫിഷറീസ്-ഗ്രാമ വികസന-രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായും  അവർ  മാതൃക പരമായ പ്രവർത്തനമാണ്  കാഴ്ചവെച്ചത് . കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി സെക്രട്ടറി, ട്രഷറർ എന്നീ നിലകളില്ലും  കോൺഗ്രസ്  പ്രസ്ഥാനത്തിന് അവർ നൽകിയ സംഭവനകൾ മഹത്തരം ആണെന്നും,കേരള മന്ത്രിസഭയില്‍  മൂന്നാമത്തെ മാത്രം വനിത അംഗമായിരുന്ന എം ടി. പദ്മയിലൂടെ സ്ത്രീ ശാക്തീകരണത്തിനു  മികച്ച പിന്തുണ നൽകിയ  വലിയൊരു  വനിതാ നേതാവിനെയാണ്  കേരളത്തിന്‌  നഷ്ടമായതെന്നുo വനിതാ  വേദി ഭാരവാഹികൾ  അഭിപ്രായപെട്ടു.

യോഗത്തിന്  വനിതാ  വേദി  പ്രസിഡന്റ്  മൃദുല  വിനീഷ്  അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാൻസി പ്രെഡിൻ, വൈസ് പ്രസിഡന്റ്‌മാരായ സ്മിത മോഹിയുദീൻ,  ഭൈമി സുബിൻ, ട്രഷറർ സൈഫുനിസ്സ സിദ്ദിഖ്, സെക്രട്ടറിമാരായ സിംന നൗഷാദ്, ശരണ്യ ആഘോഷ് എന്നിവർ  അനുശോചന ചടങ്ങിന്  നേതൃത്വം നൽകി.

Advertisment