Advertisment

മതേതര ജനാധിപത്യ സമൂഹത്തിനു ആശ്വാസവും സന്തോഷവും നൽകുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ ജന വിധി ;മക്ക കെഎംസിസി

author-image
ഗള്‍ഫ് ഡസ്ക്
New Update
KMCC

മക്ക: മതേതര ജനാധിപത്യ സമൂഹത്തിനു ആശ്വാസവും സന്തോഷവും നൽകുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ ജന വിധിയെന്ന് മക്കാ കെഎംസിസി എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി ജനകീയ പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യാതെ വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇടതു മുന്നണിയുടെ ഗൂഡലോചനകളും മുനമ്പം വഖഫ് പ്രശ്നങ്ങളെ ഊതി വീർപ്പിച്ചു സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപി യുടെ തന്ത്രങ്ങളും പാലക്കാടൻ ജനത തള്ളിക്കളഞ്ഞു 

Advertisment

വയനാട് ജനത പ്രിയങ്ക ഗാന്ധിക്ക് നൽകിയ നാല് ലക്ഷം വോട്ടിന്റെ വിജയം  "ഇന്ത്യ"മുന്നണിക്ക് കരുത്തു പകരും.  വരുന്ന പഞ്ചായത്ത് മുൻസിപ്പാലിറ്റി തെരഞ്ഞെടുപ്പിലും നിയമസഭ തെരെഞ്ഞെടുപ്പിലും യുഡിഫ് ന് ഉജ്വല വിജയത്തിനുള്ള ഉപ തെരഞ്ഞെടുപ്പ് ഫലം പ്രചോദനമാകുമെന്നും മക്കാ കെഎംസിസി പ്രസ്ഥാവിച്ചു 

മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ അദ്യക്ഷത വഹിച്ചു .സുലൈമാൻ മാളിയേക്കൽ ഉത്ഘാടനം ചെയ്തു 

മുസ്തഫ മലയിൽ നാസർ കിൻസാറ കുഞ്ഞാപ്പ പൂകോട്ടൂർ ഹാരിസ് പെരുവള്ളുർ മുഹമ്മദ്‌ മൗലവി എം സി നാസർ സക്കീർ കാഞ്ഞങ്ങാട് ഷാഹിദ് പരേടത്ത് നാസർ ഉണ്യാൽ എന്നിവർ പ്രസംഗിച്ചു .ജനറൽ സെക്രട്ടറി മുജീബ് പൂകോട്ടൂർ സ്വാഗതവും സിദ്ധിഖ്‌ കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു

Advertisment