Advertisment

യു ഡി എഫ് ന്റെ ഉജ്വല വിജയം; ഐ.വൈ.സി.സി ഏരിയ കമ്മിറ്റികൾ മധുരവിതരണം നടത്തി ആഘോഷിച്ചു

New Update
CONGRESS

മനാമ : പാലക്കാട്‌ നിയമസഭ, വയനാട് ലോകസഭ ഉപതിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ ഉജ്ജ്വലവിജയം 
ഐ.വൈ.സി.സി ബഹറിൻ, ഹിദ്ദ് - അറാദ്, ഹമദ് ടൌൺ, ഹൂറ - ഗുദൈബിയ, മുഹറഖ്, മനാമ ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വ്യാപാരസ്ഥാപങ്ങളിലും, പൊതു ഇടങ്ങളിലും മധുരവിതരണം നടത്തി ആഘോഷിച്ചു. 

Advertisment

പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ ഉപതിരഞ്ഞെടുപ്പ് വിജയം പിണറായി, മോഡി സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെയും, ബിജെപി, സിപിഎം കൂട്ടുകെട്ട് വർഗീയ പ്രവർത്തനങ്ങൾക്ക് ജനം നൽകിയ മറുപടിയാണ് എന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ഐ.വൈ.സി.സി കോർ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, മുൻ ദേശീയ, ഏരിയ ഭാരവാഹികൾ അടക്കമുള്ളവർ വിത്യസ്ത ഏരിയകളിൽ ആഘോഷത്തിൽ സാന്നിധ്യമായി അഭിവാദ്യങ്ങൾ നേർന്നു.

റാസിബ് വേളം, മണികണ്ഠൻ ചന്ദ്രോത്ത്, വിജയൻ ടി.പി, റോബിൻ കോശി, സൈജു സെബാസ്റ്റ്യൻ, നൂർ മുഹമ്മദ്‌, ഷിജിൽ പെരുമച്ചേരി, ഹരിശങ്കർ,നിധിൻ ചെറിയാൻ, ശരത് കണ്ണൂർ, ഹാരിസ് മാവൂർ, എന്നിവർ വിവിധ ഇടങ്ങളിൽ നേതൃത്വം നൽകി.

Advertisment