Advertisment

കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് റിയാദിൽ  നിര്യാതനായി

author-image
ഗള്‍ഫ് ഡസ്ക്
New Update
riyadh

റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതത്തെത്തുടർന്ന് റിയാദിൽ  നിര്യാതനായി. കോഴിക്കോട് ഫാറൂഖ് കോളേജ് പവിത്രം വീട്ടിൽ  ബലരാമൻ മാരിമുത്തു(58) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് മരണം. 

Advertisment

കഴിഞ്ഞ 35 വർഷമായി റിയാദ് സുലൈ എക്സിറ്റ് 18 ൽ സഹോദരനോടൊപ്പം ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ നെഞ്ചുവേദന അനുഭവപ്പെട്ട ബലരാമനെ സഹോദരനും കേളി പ്രവർത്തകരും ചേർന്ന് അൽഖർജ് റോഡിലുള്ള അൽ റബിഅ ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രവേശിപ്പിച്ച് ചികിത്സയിൽ തുടരവേ പിറ്റേന്ന് രാത്രി വീണ്ടും ഹൃദയ സ്തംഭനം ഉണ്ടായി മരിക്കുകയായിരുന്നു.

റിയാദ് മഅറദ് യൂനിറ്റ് സെക്രട്ടറി, ഏരിയ ട്രഷറർ, സുലൈ രക്ഷാധികാരി സമിതി അംഗം തുടങ്ങിയ കേളിയുടെ വിവിധ ഭാരവാഹി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗമായിരുന്നു. നിലവിൽ ഏരിയ ട്രഷറർ ചുമതല വഹിച്ചുവരികയായിരുന്നു. ഭാര്യ: രതി. മക്കൾ: ഹൃദ്യ, ഹരിത, ഹൃദയ്. 

Advertisment