New Update
/sathyam/media/media_files/2025/01/26/lT1dmxldbz3JCuZozqwD.jpg)
കുവൈത്ത് സിറ്റി: മസ്തിഷ്കാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശിനി കുവൈത്തിൽ നിര്യാതയായി. കോഴിക്കോട് മൂടാടി പാലക്കുളം സ്വദേശി സഫീന ഹൻഷാസ് (31) ആണ് മരിച്ചത്.
Advertisment
പത്ത് ദിവസത്തോളമായി കുവൈത്തിലെ ജാബിർ അഹ്മദ് ഹോസ്പിറ്റൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുവൈത്തിൽ ബിസിനസുകാരനായ അയനിക്കാട് സ്വദേശി ഹൻഷാസ് മഫാസാണ് ഭർത്താവ്.
മക്കൾ: ഹന്നൂൻ സിയ, ഹാനിയ ഹെൻസ (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ , കുവൈത്ത്), തെഹ്‌നൂൻ (ആറ് മാസം). പിതാവ്: ഹുസൈൻ മൂടാടി. മാതാവ്: ജമീല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us