New Update
/sathyam/media/media_files/2025/02/05/V6kWfURvAf40ZE0wfEzA.jpg)
ജിദ്ദ : ഹൃസ്സ്വ സന്ദർശനത്തിനായി മക്കയിലെത്തിയ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റും കല്പറ്റ എംഎൽഎയുമായ ടി. സിദ്ധീഖിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മക്കാ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ജിദ്ദ എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.
Advertisment
ഐഒസി സീനിയർ നേതാക്കളായ ഷാനിയാസ് കുന്നിക്കോട്, ഹാരിസ് മണ്ണാർക്കാട്, സാക്കിർ കൊടുവള്ളി, മക്കാ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിസാം മണ്ണിൽ കായംകുളം, നൗഷാദ് തൊടുപുഴ, റഫീഖ് വരന്തരപ്പിള്ളി, നഹാസ് കുന്നിക്കോട് തുടങ്ങിയവരാണ് എംഎൽഎയെ ജിദ്ദ എയർപോർട്ടിൽ വച്ച് സ്വീകരിച്ച സംഘത്തിൽ ഉണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us