യു എസ് : അമേരിക്കയിൽ പ്രസിഡണ്ട് പദവിയേൽക്കുന്നവർ ആദ്യമായി നടത്തുന്ന വിദേശയാത്ര കാനഡയിലേക്കോ മെക്സിക്കോയിലേ ക്കോ ആണ് നടത്താറുള്ളത്. എന്നാൽ 2017 ൽ പ്രസിഡണ്ട് പദം കയ്യാളിയ ഡൊണാൾഡ് ട്രംപ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആദ്യത്തെ വിദേശയാത്ര നടത്തിയത് സൗദി അറേബ്യയിലേക്കാ യിരുന്നു. ഞാൻ ഇത്തവണയും സൗദി അറേബ്യയിലേക്ക് പോകാൻ റെഡിയാണ് പക്ഷേ....
അന്നത്തെ ആ യാത്രയിൽ അദ്ദേഹം സൗദിയിൽ നിന്നും കരസ്ഥ മാക്കിയത് 45000 കോടി ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ഭീമമായ കരാറായിരുന്നു.
എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ മാറിമറിഞ്ഞുവന്നിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങൾ പഴയ ശത്രുത മറന്ന് ഇറാനുമായി രമ്യതയിൽ പോകാനാണ് ആഗ്രഹിക്കുന്നത്.അതിനു പിന്നിൽ ചൈനയാണ്.
/sathyam/media/media_files/2024/12/03/prk8wlnZnmooKYzeRZf0.jpg)
അതുകൂടാതെ ഏറ്റവും വലിയ എണ്ണ ഉദ്‌പാദക രാജ്യമായ റഷ്യയുമായും അവർ രമ്യതയിൽ നീങ്ങാനാണ് ആഗ്രഹിക്കുന്നത്. എണ്ണവില പിടിച്ചുനിർത്താൻ ഉദ്പ്പാദനം നിയന്ത്രിക്കുക റഷ്യയുടെയും സഹകരണത്തോടെ മാത്രമേ സാദ്ധ്യമാകുകയുള്ളു.
ഇറാൻ, ചൈന,റഷ്യ,ഇന്ത്യ സൗഹൃദം അമേരിക്കൻ അച്ചുതണ്ടിൽ നിന്നും പൂർണ്ണമായും വേറിട്ടത് ഗൾഫ് രാജ്യങ്ങൾക്ക് പ്രചോദനമാണ്. അതുപോലെതന്നെ ചൈനയുമായി ഗൾഫ് രാജ്യങ്ങൾ കൂടുതൽ അടുത്തു കഴിഞ്ഞു. ഗൾഫ് മേഖലകളിൽ ചൈന വൻ തോതിലാണ് നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നത്.
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഗൾഫിലെ എണ്ണ ഇനിയ വർക്ക് ആവശ്യമില്ല. ഷെൽ എണ്ണയുൽപ്പാദനം വർദ്ധിപ്പിക്കുകയും കാനഡ അവർക്ക് എണ്ണ നൽകുകയും ചെയ്തതോടെ അമേരിക്ക ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 83 % വരെ കുറച്ചിരിക്കുകയാണ്.
/sathyam/media/media_files/2024/12/01/orOOKUW75K3L9EyDDRbZ.jpg)
ഇറാനും ഇസ്രയേലും തമ്മിൽ ഒരു യുദ്ധമുണ്ടാകാതിരിക്കാനുള്ള തീവ്രശ്രമങ്ങൾ ഇപ്പോൾ സൗദി അറേബ്യ യാണ് നടത്തിക്കൊണ്ടി രിക്കുന്നത്. ഇറാന്റെ ശക്തമായ നയതന്ത്ര സമ്മർദ്ദമാണ് ഇതി നുപിന്നിൽ.
സൗദി അറേബ്യക്ക് വിൽക്കാനുള്ളത് എണ്ണ മാത്രമാണ്. അമേരിക്ക ക്കാകട്ടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള വിശാലമായ ലോക മാർക്കറ്റാണ് ലക്‌ഷ്യം.
അതുകൊണ്ടാണ് ഇന്ന് ഡൊണാൾഡ് ട്രംപ് പരസ്യമായി പറഞ്ഞത്.. " ഞാൻ ഇത്തവണയും സൗദി അറേബ്യക്ക് ആദ്യയാത്ര പോകാൻ തയ്യാറാണ്.
പക്ഷേ ഒരു കണ്ടിഷനുണ്ട് ,ഇത്തവണയും കുറഞ്ഞത് 45000 - 50000 കോടി ഡോളറിന്റെ കരാർ സൗദിയിൽ നിന്നും ലഭി ക്കണം " എന്ന്.
അമേരിക്കയെ ഒരു വമ്പൻ ബിസിനസ്സ് ശക്തിയാക്കിമാറ്റുകയാണ് തൻ്റെ ലക്ഷ്യമെന്ന് ട്രംമ്പ് പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു.