New Update
/sathyam/media/media_files/2025/11/18/sama-2025-11-18-16-31-22.jpg)
സിഡ്നി: ഭർത്താവിനും 3 വയസുകാരൻ മകനുമൊത്ത് നടന്നു നീങ്ങുന്നതിനിടെ ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരിയെ ആഡംബരക്കാർ ഇടിച്ച് തെറിപ്പിച്ചു.
Advertisment
8 മാസം ഗർഭിണിയായിരുന്ന സമന്വിത ധരേശ്വറാണ് മരിച്ചത് . 33 വയസ്സായിരുന്നു.
യുവതിയും കുടുംബവും റോഡ് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്..
ഇവർക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി ഒരു കാർ ഡ്രൈവർ വാഹനം നിർത്തി കൊടുത്തു. എന്നാൽ ഇത് ശ്രദ്ധിക്കാതെ പാഞ്ഞെത്തിയ ആഡംബര കാർ യുവതിയെ പിന്നിൽ നിന്നും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
യുവതിയും ഗർഭസ്ഥ ശിശുവും തൽക്ഷണം മരിച്ചുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്...
സംഭവത്തിൽ ആഡംബരക്കാർ ഓടിച്ചിരുന്ന 19കാരനെ പൊലീസ് അറസ്‌റ്റ് ചെയ്തു. കുറ്റം തെളിഞ്ഞാൽ ജയിൽ ശിക്ഷയും പിഴയും ലഭിക്കും..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us