Advertisment

അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ ഇന്ത്യ സന്ദര്‍ശിക്കും

അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ ഈ മാസം 5, 6 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും. 

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
jake sullivan

വാഷിങ്ടണ്‍: അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ ഈ മാസം 5, 6 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും. 

Advertisment

നിലവിലുള്ള ചില സംരംഭങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് കെ.ഡോവലുമായും മറ്റ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്നങ്ങളില്‍ വിപുലമായ ചര്‍ച്ച നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.


വിപുലമായ ചര്‍ച്ച

സള്ളിവന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ പ്രതിനിധി സംഘത്തില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള അംഗങ്ങളും ഉണ്ടാകും. 


സന്ദര്‍ശന വേളയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും മറ്റ് ഇന്ത്യന്‍ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.


 

Advertisment