ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ വിവാഹം 28ന്.  600 ദശലക്ഷം ഡോളര്‍  ചെലവാക്കുമെന്ന് റിപ്പോര്‍ട്ട്

ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ വിവാഹം ഡിസംബര്‍ 28ന്.

New Update
jeff bezoa

വാഷിങ്ടണ്‍: ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ വിവാഹം ഡിസംബര്‍ 28ന്. അമേരിക്കയിലെ കൊളാറാഡോയില്‍ വെച്ച് നടക്കാനിരിക്കുന്ന വിവാഹത്തിനായി ഏകദേശം 600 ദശലക്ഷം ഡോളര്‍ (5096 കോടി രൂപ) ചെലവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Advertisment

മുന്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റും ബ്ലാക്ക് ഒപ്‌സ് ഏവിയേഷന്‍ എന്ന പേരിലെ കമ്പനിയുടെ മേധാവിയുമായ ലോറന്‍ സാഞ്ചെസാണ് വധു. 2018 ല്‍ ഡേറ്റിംഗ് ആരംഭിച്ച ഇവരുടെ വിവാഹ വിശ്ചയം 2023 ല്‍ നടന്നതാണ്.


ആസ്പനിലെ പ്രമുഖ റെസ്റ്റോറന്റിലാണ് വിവാഹ സല്‍ക്കാരം. അടുത്ത ബന്ധുകളും സുഹ്യത്തുകളും ഉള്‍പ്പടെ 180 പേര്‍ക്കാണ് വിവാഹ വിരുന്ന്. 

വിവാഹ വിരുന്ന്

വിവിധ രാജ്യങ്ങളിലെ ഏറ്റവും മികച്ച അലങ്കാരങ്ങളാണ് വിവാഹത്തിനായി ആസ്പെനിലെത്തിച്ചിരിക്കുന്നത്. 

ആസ്പെനിലെ വെഡ്ഡിങ് ബില്‍ ഗേറ്റ്സ്, ലിയനാര്‍ഡോ ഡികാപ്രിയോ, ജോര്‍ദാന്‍ രാജ്ഞി തുടങ്ങിയവര്‍ വിവാഹചടങ്ങില്‍ പങ്കെടുക്കും. 

വിന്റര്‍ വണ്ടര്‍ലാന്റ് തീമിലായിരിക്കും വിവാഹച്ചടങ്ങുകള്‍ നടക്കുകയെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

 

 

 

Advertisment