Advertisment

തിരുവനന്തപുരം പൂവച്ചലില്‍ പണം ചോദിച്ചെത്തിയ വൃദ്ധയെ പൊലീസുകാരനും സുഹൃത്തും ചേര്‍ന്ന് മുറിക്കുള്ളില്‍ പൂട്ടിയിട്ടു. ഇവര്‍ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാര്‍

പൂവച്ചലില്‍ പണം ചോദിച്ചെത്തിയ വൃദ്ധയെ പൊലീസുകാരനും സുഹൃത്തും ചേര്‍ന്ന് മുറിക്കുള്ളില്‍ പൂട്ടിയിട്ടു

New Update
64646464

തിരുവനന്തപുരം: പൂവച്ചലില്‍ പണം ചോദിച്ചെത്തിയ വൃദ്ധയെ പൊലീസുകാരനും സുഹൃത്തും ചേര്‍ന്ന് മുറിക്കുള്ളില്‍ പൂട്ടിയിട്ടു.

Advertisment

 വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ലാലു, പൂവച്ചല്‍ സ്വദേശി സജിന്‍ എന്നിവര്‍ ചേര്‍ന്നാണ് വൃദ്ധയെ പൂട്ടിയിട്ടത്.


പാലേലി സ്വദേശിയായ അമലാവതിയ്ക്കാണ് ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായത്. സജിന്റെ വീട്ടില്‍ ആണ് വൃദ്ധയെ പൂട്ടിയിട്ടത്.


 അമലാവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരുടെ കയ്യില്‍ നിന്നും വൃദ്ധയെ രക്ഷിച്ചത്.


പൊലീസുകാരനും സുഹൃത്തും മദ്യ ലഹരിയില്‍ ആയിരുന്നു വൃദ്ധയോട് ഈ അതിക്രമം കാണിച്ചത്. സംഭവത്തില്‍ ലാലു, സജിന്‍ എന്നിവരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു.


 

Advertisment