Advertisment

ബഹ്റൈനിൽ നടന്ന “പാടാം നമുക്ക് പാടാം”: പാട്ടുകാരുടെ സംഗമമായി

New Update
paadam

ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ കലാവേദി സംഘടിപ്പിച്ച “പാടാം നമുക്ക് പാടാം”. ബഹ്‌റൈനിലെ അറിയപ്പെടുന്ന പാട്ടുകാരെ എല്ലാം പങ്കെടുപ്പിച്ചു നടത്തിയ ഈ പരിപാടി ഒരു വ്യത്യസ്ത സംഗീത അനുഭവം ആയിരുന്നു. അതോടൊപ്പം നിരവധി പുതിയ പാട്ടുകാർക്ക് പാടാൻ ഒരു അവസരം കൂടിയായി മാറി. 

Advertisment

ഏകദേശം 25 പാട്ടുകാർ പങ്കെടുത്ത പരിപാടിയിൽ ഇതൊരു കൂട്ടായ്മയായി മാറാനും ഈ കൂട്ടായ്മയുടെ കീഴിൽ തുടർന്നും ഇത്തരം പരിപാടികളും ഒത്തുചേരലും മത്സരങ്ങളും സംഘടിപ്പിക്കാനും തീരുമാനിച്ചു. 

അറിയപ്പെടുന്ന കലാകാരൻ ഹരീഷ് മേനോൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഇത്തരം പരിപാടി സംഘടിപ്പിച്ച ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയെ അഭിനന്ദിക്കുകയും ഒപ്പം അദ്ദേഹത്തിന്റെ ഇഷ്ട ഇനമായ നാടൻ പാട്ട് പാടുകയും ചെയ്തു. ഒഐസിസി ജില്ലാ കൾച്ചറൽ സെക്രട്ടറി മോഡ്‌ഡറേറ്റർ ആയിരുന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതവും പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി ആശംസയും ട്രഷറർ സാബു പൗലോസ് നന്ദിയും പറഞ്ഞു. എല്ലാവിധ സാങ്കേതിക സഹായവുമായി പാട്ടുകാരനും കലാകാരനുമായ റോബിൻ രാജ് ഈ പരിപാടിയുടെ വിജയത്തിന് പിന്നിൽ വലിയ പങ്കുവഹിച്ചു. 

റെജീന ഇസ്മായിൽ കവിത ആലപിച്ചു. ഷെഹ്‌റാൻ ഇബ്രാഹിം, ഷെഫീൽ പറക്കാട്ട, മുഷ്‌താഖ്‌ അഹമ്മദ്, ബഷീർ, ഗഫൂർ മൂക്കുതല, എൽദോ എഡിസൺ, അനിൽ എ.പി, അജയഘോഷ് ചെറായി, ജോഷി, റസാഖ്, ശ്രീജിൽ, ശ്രീജിത്ത്, രാജീവൻ കെ.ജി, മനാഫ് പാറക്കട്ട, സലിം, ഷിയാസ് എന്നിവർ പാട്ടുകൾ പാടി.

Advertisment