ഇന്ത്യയുടെ ഏറ്റവും വലിയ മോസ്റ്റ് വാണ്ടഡ് കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ആഗോള ഭീകരനുമായ ലഷ്‌ക്കർ എ തയ്യബ തലവൻ ഹാഫിസ് സയ്യിദും കൊല്ലപ്പെട്ടു?

New Update
Lashkar-e-Tayyiba Hafiz Saeed

ജെലം:  പാക്കിസ്ഥാനിലെ പഞ്ചാബിൽ ജെലം  ഏരിയയിൽ നടന്ന വെടി വയ്‌പ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ മോസ്റ്റ് വാണ്ടഡ് കുറ്റവാളി യും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ആഗോള ഭീകരനുമായ ഹാഫിസ് സയ്യി ദും അയാളുടെ അടുത്ത ബന്ധുവായ അബ്ബ്  കട്ടാലിനൊപ്പം കൊല്ലപ്പെട്ടു എന്നാണ് സ്ഥിരീകരിക്കാത്ത വർത്തക ൻ വന്നുകൊണ്ടിരിക്കുന്നത്.

Advertisment

പാകിസ്താനിലെ യൂട്യൂബർമാരാണ് എക്സിൽ  ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഇന്ത്യയോ പാക്കി സ്ഥാനോ ആധികാരികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

രാജ്യത്തിന് ഭീഷണിയുയർത്തുന്ന തീവ്രവാദികളെ അവരുടെ താവളങ്ങളിൽ പോയി തീർക്കുക എന്ന അമേരി ക്കൻ നയമാണ് ഇപ്പോൾ ഇന്ത്യയും സ്വീകരിച്ചുവരുന്നത്. ഹാഫിസ് സയിദിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യ ത്തോടെ ഇന്ത്യ വർഷങ്ങൾക്കുമു മ്പേ രഹസ്യ "ഓപ്പറേഷൻ അൽവിദാ" ( Operation Goodye) ആരം ഭിച്ചിരുന്നു.

സമദ് യാക്കൂബ് എന്ന വ്യക്തി X ൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഉർദു വിലുള്ള വിവരം ഇങ്ങനെയാണ്.(میری اطلاع کے مطابق حافظ سعید اپنے بھتیجے سمیت حملے میں جہاں بحق ہو چکے ہیں ) അതായത് എൻ്റെ വിവരമനുസരിച്ച്, ഹാഫിസ് സയീദും അദ്ദേഹത്തിൻ്റെ അനന്തരവനും ആക്രമണ ത്തിൽ മരിച്ചു)

Advertisment