Advertisment

ആഗോള ദുരന്തങ്ങളില്‍ നിന്ന് അതിസമ്പന്നരായ വ്യക്തികളെ സംരക്ഷിക്കാന്‍  അമേരിക്കന്‍ കമ്പനി

ആണവ ആക്രമണം ഉള്‍പ്പെടെയുള്ള എല്ലാ തരത്തിലുള്ള ദുരന്തങ്ങളില്‍ നിന്നും ശക്തമായ സംരക്ഷണം പ്രദാനം ചെയ്യാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡൂംസ്ഡേ ബങ്കറുകളാണ് അത്.

New Update
bunker

ആഗോള ദുരന്തങ്ങളില്‍ നിന്ന് അതിസമ്പന്നരായ വ്യക്തികളെ സംരക്ഷിക്കുന്നതിനായി പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് അമേരിക്ക ആസ്ഥാനമായുള്ള ഒരു കമ്പനി.

Advertisment

ആണവ ആക്രമണം ഉള്‍പ്പെടെയുള്ള എല്ലാ തരത്തിലുള്ള ദുരന്തങ്ങളില്‍ നിന്നും ശക്തമായ സംരക്ഷണം പ്രദാനം ചെയ്യാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡൂംസ്ഡേ ബങ്കറുകളാണ് അത്.


300 മില്യണ്‍ ഡോളറിന്റെ സംരംഭമായ ഇരപിടിയന്‍ പക്ഷികളുടെ കൂടിന്റെ പേരില്‍ അറിയപ്പെടുന്ന എയറി പ്രോജക്റ്റ് 2026 ല്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.


 ആഡംബര ബങ്കറിന്റെ ഫസ്റ്റ് ലുക്ക് കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 50 അമേരിക്കന്‍ നഗരങ്ങള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ 1000 സ്ഥലങ്ങളില്‍ ഈ ആഡംബര പാര്‍പ്പിട സൗകര്യം ഒരുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.


നിലവില്‍ വിര്‍ജീനിയയില്‍ നിര്‍മാണത്തിലിരിക്കുന്ന ആദ്യ സൗകര്യത്തിന് ആഗോള ദുരന്തമുണ്ടായാല്‍ 625 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടാകും.

സുരക്ഷ ഉറപ്പാക്കുന്നതിന് പുറമെ, ഈ ബങ്കറുകളില്‍ ''എ ഐ- പവര്‍ഡ് മെഡിക്കല്‍ സ്യൂട്ടുകളും ഗൗര്‍മെറ്റ് ഡൈനിംഗും'' ഉള്‍പ്പെടെ നിരവധി ആഡംബര സൗകര്യങ്ങളും ഉണ്ടായിരിക്കും.

 

Advertisment