അദ്‌ലിയയിലെ ശ്രീജാസ് വിസ്ഡം എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 7 ചാർട്ടർ ഓഫീസർമാ‍‍രുടെ നിയമനം; ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റർനാഷണൽ ഡിസ്‌ട്രിക്‌ട് 20 യുടെ അധീനതയിൽ ശ്രീജാസ് വിസ്ഡം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബ് ഉദ്ഘാടനം നടത്തി

New Update
e2cab472-17f7-45bc-868a-49429181484c

മനാമ; ശ്രീജാസ് വിസ്ഡം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ഡിസംബർ 06 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്കായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

Advertisment

ചടങ്ങിൽ 60ൽ പരം ആളുകൾ പങ്കെടുത്തു

അദ്‌ലിയയിലെ ശ്രീജാസ് വിസ്ഡം എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 7 ചാർട്ടർ ഓഫീസർമാരെ നിയമിച്ചുകൊണ്ട് മൊത്തം 20 അംഗങ്ങൾ ഉണ്ട്.

ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റർനാഷണൽ ഡിസ്‌ട്രിക്‌ട് 20 യുടെ അധീനതയിലാണ് ശ്രീജാസ് വിസ്ഡം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബ് ഉദ്ഘാടനം നടന്നത്. 

ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 20 ഡയറക്ടർ ഡിസ്റ്റിംഗ്ഗ്യൂഷ്ഡ് ടോസ്റ്റ്മാസ്റ്റർ യാസർ അൽ ഖഷർ, ഡിസ്ട്രിക്ട് 20 പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ ഡിസ്റ്റിംഗ്ഗ്യൂഷ്ഡ് ടോസ്റ്റ്മാസ്റ്റർ ഖാലിദ് ജലാൽ എന്നിവർ ഉൾപ്പടെ ടോപ്സ്റ്മാസ്റ്റർസ് ഇന്റർനാഷനലിന്റെ വിവിധ പ്രതിനിധികൾ ഉൾപ്പടെ ചടങ്ങിൽ 60ൽ പരം ആളുകൾ പങ്കെടുത്തു. 

48bb32b4-b09e-4de5-8fc6-fe37ac3a8b9f

ചാർട്ടർ പ്രസിഡൻ്റ് ടോസ്റ്റ്മാസ്റ്റർ ദേവിക കുന്നുമ്മയുടെ നേതൃത്വത്തിലാണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്.

ഒപ്പം മറ്റ് ഓഫീസർമാരായ ടോസ്റ്റ്മാസ്റ്റർസ് ശ്രീജ സുമംഗല: വൈസ് പ്രസിഡൻ്റ് വിദ്യാഭ്യാസം, സുരേഷ് ലക്ഷ്മണൻ:വൈസ് പ്രസിഡൻ്റ് മെമ്പർഷിപ്പ്,  ജിജു എ.ടി: വൈസ് പ്രസിഡൻ്റ് പബ്ലിക് റിലേഷൻസ്, സജീദ ഷെയ്ക്സെ : ക്രട്ടറി, മോസി ബുദ്ദിൻ ഷാ ഖാദരി : ട്രഷററും,  രശ്മി പ്രശാന്ത് നായർ :സർജൻ്റ് അറ്റ് ആംസ്.
ടോസ്റ്റ്മാസ്റ്റർ മുഹമ്മദ് മുനീറിൻ്റെ നേതൃത്വത്തിലുള്ള ഏരിയ 3 ൻ്റെയും ഡിസ്റ്റിംഗ്ഗ്യൂഷ്ഡ് ടോസ്റ്റ്മാസ്റ്റർ അഹമ്മദ് റിസ് വി യുടെ നേതൃത്വത്തിൽ ഡിവിഷൻ സിയുടെയും കീഴിലാണ് ശ്രീജാസ് വിസ്ഡം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. 


ടോസ്റ്റ്മാസ്റ്റർ ശ്രീജ സുമംഗലയും ടോസ്റ്റ്മാസ്റ്റർ മറം അൽ അറാദിയുമാണ് ഈ ക്ലബ്ബിൻ്റെ സ്പോൺസർമാർ.


 

ടോസ്റ്റ്മാസ്റ്റർ മുഹമ്മദ് മുനീർ, ടോസ്റ്റ്മാസ്റ്റർ നജ്‌ല ഹമീദ് എന്നിവരാണ് മെൻ്റർമാർ. നിലവിൽ ശ്രീജാസ് വിസ്ഡം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് ബഹ്‌റൈനിലെ ശ്രീജാസ് വിസ്ഡം എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ഒരു ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബാണ്. 

ശ്രീജാസ് വിസ്ഡം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബ് മീറ്റിംഗുകൾ എല്ലാ മാസവും ഒന്നും മൂന്നും തിങ്കളാഴ്ചകളിൽ വൈകിട്ട് 07:30 മുതൽ 09:30 വരെ അദ്‌ലിയയിലെ ശ്രീജാസ് വിസ്ഡം എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തപ്പെടുന്നുണ്ട്.

ടോപ്സ്റ്മാസ്റ്റർ ദമ്പതിമാരായ ശ്രീജ സുമംഗലയുടെയും, ജിജു എ ടിയുടെയും നേതൃത്വത്തിലാണ് മീറ്റിംഗുകൾ നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് - 36788183 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisment