മലേഷ്യയിലെ യൂണിവേഴ്‌സിറ്റിയുമായി മീം ധാരണാപത്രം ഒപ്പുവെച്ചു

author-image
ആതിര പി
New Update
fcgbv hnbj

ക്വാലലംപൂര്‍: മലേഷ്യയിലെ യൂണിവേഴ്‌സിറ്റി സെയിന്‍സ് ഇസ്‌ലാം  മലേഷ്യയുമായി (യു എസ് ഐ എം) മീം എഡ്‌ടെക് ധാരണാപത്രം ഒപ്പുവെച്ചു യു എസ് ഐ എം വൈസ് ചാന്‍സലര്‍ ദാത്തോ ടി എസ് ഡോ. ഷരീഫുദ്ദീന്‍ എം ഡി ശഅ്‌റാനിയും മീം സി ഇ ഒ ഡോ. അബ്ദുല്‍റൂഫ് ഇ എയും തമ്മിലാണ് ധാരാണാപത്രം ഔദ്യോഗികമായി ഒപ്പുവെച്ചത്.

Advertisment

ഇതുവഴി വിദ്യാഭ്യാസ അവസരങ്ങളും സാങ്കേതിക, ഇസ്ലാമിക പഠന മേഖലകളിലെ സഹകരണവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. 

നൂതന വിദ്യാഭ്യാസ പരിഹാരങ്ങളുടെ വികസനവും വൈജ്ഞാനിക കൈമാറ്റവുമാണ് ധാരണാ പത്രം വഴി ലഭ്യമാകുന്ന പ്രധാന സവിശേഷതകള്‍

Advertisment