3 ഭാര്യമാരെയും 11 മക്കളെയും ഒന്നിപ്പിച്ച് താമസിപ്പിക്കാന്‍ ബംഗ്ലാവ് വാങ്ങി മസ്‌ക്

മൂന്ന് ഭാര്യമാരേയും മക്കളേയും ഒന്നിച്ച് താമസിപ്പിക്കാന്‍ 35 മില്യണ്‍ ഡോളറിന്റെ ബംഗ്ലാവ് സ്വന്തമാക്കി ഇലോണ്‍ മസ്‌ക്.

New Update
cfgchv

ടെക്‌സാസ്: മൂന്ന് ഭാര്യമാരേയും മക്കളേയും ഒന്നിച്ച് താമസിപ്പിക്കാന്‍ 35 മില്യണ്‍ ഡോളറിന്റെ ബംഗ്ലാവ് സ്വന്തമാക്കി ഇലോണ്‍ മസ്‌ക്. യുഎസ് ടെക്സാസിലെ ഓസ്റ്റിനിലാണ് 14,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു മാളികയും അതിനോട് ചേര്‍ന്നുള്ള മറ്റൊരു ആറ് ബെഡ്റൂം ആഢംബര വസതിയും മസ്‌ക് വാങ്ങിയത്.

Advertisment

മസ്‌കിന്റെ ടെക്സാസ് ഹൗസില്‍ നിന്ന് വെറും 10 മിനിറ്റ് മാത്രം അകലെയാണ് പുതിയ ബംഗ്ലാവ്. പാരമ്പര്യ കുടുംബ സങ്കല്‍പ്പത്തില്‍ നിന്നും വ്യത്യസ്തമായി മൂന്ന് ഭാര്യമാരും 11 മക്കളും അവിടെ താമസിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. തന്റെ കുട്ടികളെ പരസ്പരം അടുപ്പിക്കാനും പരസ്പരം ജീവിതത്തിന്റെ ഭാഗമാകാനും സഹായിക്കുമെന്ന് എലോണ്‍ മസ്‌ക് വിശ്വസിച്ചു. എല്ലാ കുട്ടികളും ഒരേ വീട്ടില്‍ താമസിക്കുന്നതിനാല്‍ അവരോടൊപ്പം സമയം ചെലവഴിക്കാന്‍ തനിക്ക് കഴിയുമെന്നും മസ്‌ക് കരുതുന്നു. 

ഭാര്യമാരും മക്കളും വിവിധ ഇടങ്ങളില്‍ താമസിക്കുന്നത് തന്റെ സമയം നഷ്ട പ്പെടുത്തുന്നു എന്ന തോന്നലുണ്ടാക്കിയിരുന്നു മസ്‌കിന്. ജനസംഖ്യ വര്‍ധിപ്പിക്കണമെന്ന ആശയക്കാരനായ മസ്‌കിന്, മൂന്ന് ഭാര്യമാരില്‍നിന്നായി 11 മക്കളാണുള്ളത്.

Advertisment