നിമിഷപ്രിയയുടെ മോചനം; ആദ്യഘട്ട ചർച്ചയ്ക്കുള്ള 20,000 ഡോളർ സംഭാവനയായി ലഭിച്ചു

New Update
B

ദുബായ്: യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച കൂടിയാലോചനയുടെ ആദ്യഘട്ടത്തിന് ആവശ്യമായ പണം ലഭ്യമായി. 20,000 ഡോളറാണ് ഇതുവരെ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി സേവ് നിമിഷ പ്രിയ ആക്ഷൻ ആക്ഷൻ കൗൺസിലിന് ലഭിച്ചത്.

Advertisment

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ചർച്ചയ്ക്ക് 40,000 ഡോളറാണ് ആവശ്യമുള്ളത്. ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ആക്ഷൻ കൗൺസിൽ.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. അതിനാൽ മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യെമനി പൗരൻ്റെ കുടുംബം ഉൾപ്പെടുന്ന ഗോത്രവുമായി ചർച്ച നടത്തുന്നതിനാണ് പ്രാഥമിക ഘട്ടത്തിൽ പണം ആവശ്യമുള്ളത്.

ഈ പണം യെമനിലെ ഇന്ത്യൻ എംബസി വഴി കൈമാറാൻ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു.

Advertisment