യു കെയിൽ ആവേശക്കടൽ തീർത്ത് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ; ഗംഭീര സ്വീകരണമൊരുക്കി ഓ ഐ സി സി (യു കെ)

New Update
rahul uk oicc

യു കെ: ആവേശക്കടൽ തീർത്ത് പാലക്കാടിന്റെ പ്രീയപ്പെട്ട സാമാജികൻ രാഹുൽ മാങ്കൂട്ടത്തിൽ.   എം എൽ എ - ക്ക്‌ ബിർമിങ്ഹാം എയർപോർട്ടിൽ വച്ച് ഫെബ്രുവരി 13ന് ഓ ഐ സി സി (യു കെ) - യുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ പൂച്ചെണ്ട്‌ നൽകി രാഹുലിനെ സ്വീകരിച്ചു.

Advertisment

rahul 123 oicc

നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ് വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച്  നിരവധി പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു. 

rahul uk oicc125

പാലക്കാട്ടെ ഐതിഹാസിക വിജയത്തിന് ശേഷം ആദ്യ വിദേശരാജ്യ സന്ദർശനമാണ് രാഹുലിന്റെ യു കെ യാത്ര. ഓ ഐ സി സി (യു കെ) -  യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് രാഹുൽ യു കെയിൽ എത്തിയത്.

oicc uk rahul

യു കെയിലെ കോൺഗ്രസ്‌ പ്രവർത്തകരുടെ ചിരകാല സ്വപ്നമായ ഓ ഐ സി സി (യു കെ) - യുടെ ബോൾട്ടനിൽ ഒരുങ്ങുന്ന ആസ്ഥാന മന്ദിരം, പ്രിയദർശിനി ലൈബ്രറി, ഉമ്മൻ ചാണ്ടി, പി ടി തോമസ് മെമ്മോറിയൽ ട്രോഫിക്ക്‌ വേണ്ടിയുള്ള 'ഓൾ യു കെ മെൻസ്  ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ്' എന്നിവയുടെ ഉദ്ഘാടനം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിർവഹിച്ചു.

oicc uk rahul12

കവൻട്രിയിലെ ടിഫിൻ ബോക്സ്‌ റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിച്ച പൗരസ്വീകരണവും ടോക്ക് ഷോയുമാണ് അദ്ദേഹം പങ്കെടുത്ത മറ്റൊരു ചടങ്ങ്.

 

Advertisment