/sathyam/media/media_files/2026/03/09/untitled-2026-03-09-10-40-01.jpg)
റിയാദ്: സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ എണ്ണപ്പാടത്തിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണം സൈന്യം പരാജയപ്പെടുത്തി.
യുഎഇ അതിര്‍ത്തിക്കടുത്തുള്ള കിഴക്കന്‍ മേഖലയിലെ ഷെയ്ബ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളാണ് സൗദി പ്രതിരോധ സേന തകര്‍ത്തത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മേഖലയെ നടുക്കിയ ആക്രമണശ്രമം ഉണ്ടായത്.
എണ്ണപ്പാടം ലക്ഷ്യമാക്കി നീങ്ങിയ നാല് ഡ്രോണുകളെയും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തടയുകയും ആകാശത്തുവെച്ച് തന്നെ നശിപ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ആക്രമണശ്രമം കൃത്യസമയത്ത് പരാജയപ്പെടുത്തിയതിനാല്‍ എണ്ണപ്പാടത്തിനോ ഉല്‍പ്പാദനത്തിനോ യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിവരം.
യുഎഇക്ക് നേരെ മിസൈല്‍ ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെയാണ് സൗദിയിലും ഡ്രോണ്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ഗള്‍ഫ് മേഖലയിലാകെ കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us