Advertisment

കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു. പാർട്ടിക്കുള്ളിലെ ഭിന്നത ട്രൂഡോയ്ക്ക് തിരിച്ചടിയായി

തന്റെ നിലപാട് പാർട്ടിയെയും ഗവർണറെയും അറിയിച്ചിട്ടുണ്ട്. തൻ്റെ പിൻഗാമിയെ നിയമിച്ചാലുടൻ താൻ എല്ലാ ഔദ്യോ​ഗിക സ്ഥാനങ്ങളും വിട്ടൊഴിയുമെന്ന് അദ്ദേഹം പറഞ്ഞു

New Update
Justin Trudeau1

ഒട്ടോവ: കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു. കനേഡിയൻ പ്രധാനമന്ത്രി പദവിക്ക് പുറമെ കനേഡിയൻ ലിബറൽ പാർട്ടി മേധാവി സ്ഥാനവും ജസ്റ്റിൻ ട്രൂഡോ രാജിവച്ചത്.

Advertisment

സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ ട്രൂഡോയ്ക്കെതിരെ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാന മന്ത്രിയുടെ രാജി.  

പാർട്ടിയുടെ ഔദ്യോ​ഗിക സ്ഥനത്ത് നിന്നും കാനഡയുടെ പ്രധാനമന്ത്രി പദവിയിൽ നിന്നും രാജിവെക്കാൻ താനുദ്ദേശിക്കുന്നതായി ഉദ്ദേശിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

തന്റെ നിലപാട് പാർട്ടിയെയും ഗവർണറെയും അറിയിച്ചിട്ടുണ്ട്. തൻ്റെ പിൻഗാമിയെ നിയമിച്ചാലുടൻ താൻ എല്ലാ ഔദ്യോ​ഗിക സ്ഥാനങ്ങളും വിട്ടൊഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ വർഷം അവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് വരെ പാർട്ടിയെയും കാനഡയെയും നയിക്കാൻ ഒരു പുതിയ നേതാവിനെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനായി താൻ മാർച്ച് 24 വരെ പാർലമെൻ്റ് ചേരുന്നത് നീട്ടിവെക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Advertisment