കാനഡയില ഹിന്ദു ക്ഷേത്രത്തിൽ ആക്രമണം. അക്രമികൾക്കായുള്ള തിരച്ചിൽ തുടരുന്നു

അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെയും ചിത്രങ്ങൾ വ്യാഴാഴ്ച ഹാൾട്ടൻ പൊലീസ് പുറത്തുവിട്ടു.

New Update
OTTAVA

ഒട്ടാവ: കാനഡയില ഹിന്ദു ക്ഷേത്രത്തിൽ അതിക്രമം നടത്തിയ രണ്ട് യുവാക്കൾക്കായി പൊലീസ് അന്വേഷണം തുടരുന്നു. ഗ്രേറ്റർ ടൊറണ്ടോ ഏരിയയിലെ (ജിടിഎ) ശ്രീ കൃഷ്ണ ബൃന്ദാവന ക്ഷേത്രത്തിലാണ് ഏതാനും ദിവസം മുമ്പ് രണ്ട് യുവാക്കളുടെ ആക്രമണമുണ്ടായത്. 

Advertisment

അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെയും ചിത്രങ്ങൾ വ്യാഴാഴ്ച ഹാൾട്ടൻ പൊലീസ് പുറത്തുവിട്ടു.


ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം ജോർജ്‍ടൗണിലുണ്ടായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി ഹാൾട്ടൻ റിജ്യണൽ പൊലീസ് സർവീസ് അറിയിച്ചു. 


അക്രമികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ നിന്നാണ് പൊലീസിന് ലഭിച്ചത്. രണ്ട് പേരും യുവാക്കളാണെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. 

പരിസരത്തെ ഒരു പബ്ബിൽ നിന്ന് ഇറങ്ങിയ ശേഷം ഇവർ ക്ഷേത്രത്തിലേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലുണ്ടായിരുന്ന ബോർഡ് ഇവർ തകർത്തു. 

കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും കണ്ടെത്താൻ വേണ്ടിയാണ് പൊലീസ് ഇന്ന് ചിത്രങ്ങൾ പുറത്തുവിട്ടത്.