New Update
/sathyam/media/media_files/2024/12/20/Fm6vIcufLtqzHUJtaCY3.jpg)
വാഷിംഗ്ടണ്‍: ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് സംഭാവന നല്‍കിയെന്നാരോപിച്ച് പാകിസ്താന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷനല്‍ ഡെവലപ്മെന്റ് കോംപ്ലക്സ് ഉള്‍പ്പെടെ നാല് പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് യു.എസ് ഉപരോധം ഏര്‍പ്പെടുത്തി.
Advertisment
മിസൈല്‍ പദ്ധതിയിലേക്ക് ഉപകരണങ്ങള്‍ നല്‍കുന്ന അക്തര്‍ ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്, അഫിലിയേറ്റഡ് ഇന്റര്‍നാഷനല്‍, റോക്സൈഡ് എന്റര്‍പ്രൈസസ് എന്നിവയാണ് മറ്റു സ്ഥാപനങ്ങള്‍.
കൂട്ട നശീകരണായുധങ്ങളുടെ വ്യാപനം തടയാനാണ് നടപടിയെന്ന് യു.എസ് വിദേശകാര്യ വകുപ്പ് വക്താവ് മാത്യൂ മില്ലര്‍ പറഞ്ഞു.
അതിനിടെ യു.എസിന്റെ തീരുമാനം ദൗര്‍ഭാഗ്യകരവും പക്ഷപാതപരവുമാണെന്നും മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചാണ് പ്രതിരോധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us