മാര്‍പാപ്പയുടെ സംസ്‌ക്കാര ചടങ്ങുകളുടെ ആദ്യ ഭാഗം ഇന്ന്. കാമെര്‍ലെങ്കോ കര്‍ദിനാള്‍ കെവിന്‍ ഫാരെല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും

New Update
ലൈംഗിക പീഡന പരാതികള്‍ സ്വീകരിക്കാന്‍ എല്ലാ രൂപതയിലും പ്രത്യേക സംവിധാനം വേണം... വിശ്വാസികള്‍ക്ക് നിര്‍ഭയം പരാതി നല്‍കാന്‍ കഴിയണം.... പരാതികള്‍ അറിഞ്ഞാല്‍ കന്യാസ്ത്രീകളും വൈദികരും ഉടന്‍ തന്നെ അവ റിപ്പോര്‍ട്ട് ചെയ്യണം....പീഡനപരാതി ആര്‍ച്ച് ബിഷപ്പ് വത്തിക്കാനെ അറിയിക്കണം.... പരാതികളിന്‍മേല്‍ അന്വേഷണം 90 ദിവസത്തിനകം പൂര്‍ത്തിയാക്കണം.... ലൈംഗിക പീഡന പരാതികള്‍ സംബന്ധിച്ച് മാര്‍പ്പാപ്പയുടെ കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

വത്തിക്കാന്‍: കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതദേഹം ശവപ്പെട്ടിയിലേക്ക് മാറ്റുന്ന ചടങ്ങ് തിങ്കളാഴ്ച രാത്രി 8 മണിക്ക് നടക്കുമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു.

Advertisment

വത്തിക്കാനിലെ കാസ സാന്താ മാര്‍ത്തയിലെ ചാപ്പലില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് കാമെര്‍ലെങ്കോ കര്‍ദിനാള്‍ കെവിന്‍ ഫാരെല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

കര്‍ദ്ദിനാള്‍ കോളേജ് ഡീന്‍ കര്‍ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ, അന്തരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കുടുംബാംഗങ്ങള്‍, യഥാക്രമം ആരോഗ്യ, ശുചിത്വ ഡയറക്ടറേറ്റിന്റെ ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ.ലൂയിഗി കാര്‍ബണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രസ് ഓഫീസ് വ്യക്തമാക്കി.

മാര്‍പ്പാപ്പയുടെ ഭൗതികശരീരം ബുധനാഴ്ച രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റും.