റിയാദ്; സൗദി അറേബ്യയിൽ നിന്ന് മറ്റു കോള കമ്പനികൾക്ക് വെല്ലുവിളിയായി സൗദി അറേബ്യയുടെ ഈത്തപ്പഴത്തിന്റെ സോതിൽ മിലാഫ് കോള പുറത്തിറങ്ങി.
വാങ്ങി ഉപയോഗിക്കുന്നത് ലക്ഷക്കണക്കിന് ആളുകൾ
പുറത്തിറങ്ങിയ ഉടൻ തന്നെ ലക്ഷക്കണക്കിന് ആളുകൾ ഇത് വാങ്ങി ഉപയോഗിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
നാച്ചുറൽ ഈത്തപ്പനത്തിന്റെ രുചിയിൽ നിർമ്മിച്ചിരിക്കുന്നതാണ് കോള.
തുടക്കത്തിൽ തന്നെ ജിസിസി രാജ്യങ്ങളിൽ മറ്റു കോളകളെകാളും അതിവേഗം അറബികളുടെ ഇടയിൽ പിടിച്ചുപറ്റുവാൻ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ജനപ്രീതിയാർജിച്ച് മിലാഫ് കോള
അറേബ്യൻ ഈത്തപ്പഴങ്ങൾ ആയ അജുവാ, ശുക്കരി, തുടങ്ങിയ മറ്റിനം ഈത്തപ്പഴങ്ങളും മിലാഫ് കോളയെ ജനപ്രീതിയാക്കുന്നുണ്ട്.
അറേബ്യൻ മരുഭൂമിയിലെ ഈത്തപ്പഴത്തിന് രുചി മഹിമയിൽ അറബികളുടെ ഇടയിൽ തന്നെ വളരെ പ്രിയമേറുകയാണ്. കോളയുടെ ആസ്ഥാനം സൗദി അറേബ്യയിൽ റിയാദ് ആണ്.