New Update
/sathyam/media/media_files/2024/12/10/FliQnfZSjwpcne5QY198.jpg)
റിയാദ്: പാലാ എക്സ്പാട്രിയേറ്റ് ഗ്രൂപ്പിന്റെ സജീവ അംഗവും ഭാരവാഹിയും ആയ ബാബു നായർക്കു യാത്രയയപ്പു നൽകി.
Advertisment
കഴിഞ്ഞ മൂന്നു ദശകത്തിലേറെയായി റിയാദിലെ അൽ ബാബ്റ്റൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇൽ സേവനം അനുഷ്ടിച്ചു വരികയായിരുന്ന ബാബു നായർ പാലാ മുത്തോലി സ്വദേശി ആണ്.
പെഗ് സംഘടിപ്പിച്ച യാത്രയയപ്പു യോഗത്തിൽ ചെയര്മാന് ഡേവിഡ് ലുക്ക് അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. ഡെന്നി കൈപ്പനാനി ആശംസകൾ നേർന്നു.
പെഗ് പ്രസിഡന്റ് ജെറി ജോസഫ്, സെക്രട്ടറി രാജേന്ദ്രൻ പാലാ, ട്രെഷറർ ജോസ് അന്ത്യാളം, ജോയിന്റ് സെക്രട്ടറിമാരായ സാബു, ബോണി ജോയ്, കുര്യാച്ചൻ എന്നിവരും ആശംസകൾ അർപ്പിച്ചു.
പെഗ് ഇന്റെ മൊമെന്റോ ഫലകവും, ഉപഹാരങ്ങളും ചെയര്മാൻ ഡേവിഡ് ലുക്ക് സമ്മാനിച്ചു.
വനിതാ വേദി കോഓർഡിനേറ്റർമാരായ ഡയാന, നിഷ, ലിൻസി, ബിസ്മി എന്നിവരും സന്നിഹിതർ ആയിരുന്നു. ബാബു നന്ദി പ്രകാശനം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us