/sathyam/media/media_files/2026/03/02/saudi-2026-03-02-14-06-06.jpg)
ജിദ്ദ: സൗദി അറേബ്യയിലെ റിയാദ്, കിഴക്കൻ പ്രവിശ്യാ മേഖല എന്നിവയെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇറാനെ ലക്ഷ്യമിടാൻ തങ്ങളുടെ വ്യോമാതിർത്തിയോ പ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ആദ്യമേ ഉറപ്പ് നൽകിയിരുന്നതായും അതിനാൽ തന്നെ സൗദി സ്ഥലങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങൾ ന്യായീകരിക്കാനാവാത്തതുമാണെന്ന് ഇത് സംബന്ധിച്ച പ്രസ്താവനയിൽ സൗദി അറേബ്യ ഊന്നിപ്പറഞ്ഞു.
പ്രതികാരത്തിനുള്ള വഴികൾ ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രസ്താവന തുടർന്നു.സൗദിയിലേക്ക് ഇറാൻ നടത്തിയ ആക്രമണങ്ങൾ ചെറുത്തതായും പ്രസ്താവന എടുത്തുകാട്ടി.
ഈ അന്യായമായ ആക്രമണത്തിന്റെ വെളിച്ചത്തിൽ, തങ്ങളുടെ സുരക്ഷ സംരക്ഷിക്കുന്നതിനും പ്രതികാരത്തിനുള്ള ഓപ്ഷൻ ഉൾപ്പെടെ അതിന്റെ പ്രദേശം, പൗരന്മാർ, താമസക്കാർ എന്നിവരെ സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി ആവർത്തിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us