സുനിതാ വില്യംസ് ഭൂമിയിലേക്ക് മടങ്ങുന്നു.. അവസാനമാകുന്നത് 6 മാസം പിന്നിടുന്ന ബഹിരാകാശ വാസത്തിന്

New Update
SUNITHA WILL
വാഷിങ്ടൺ: ഏവർക്കും വളരെ സന്തോഷം തരുന്ന വാർത്തയാണ് നാസ ഇന്ന് പുറത്തുവിട്ടിരിക്കുന്നത്.. സുനിതയും കൂട്ടാളിയും ഭൂമിയിലേക്ക് ഉടൻ മടങ്ങുകയാണ്.

തയ്യറെടുപ്പുകൾ വളരെ വേഗം പുരോഗമിക്കുന്നതായി നാസ അറി യിച്ചു. നാസയും സ്‌പേസ്ഏക്‌സ് ഏജൻസിയുമായുള്ള ധാരണയു ടെ അടിസ്ഥാനത്തിൽ  SpeceX Crue 9 അടുത്തമാസം പകുതിയോ ടെ സുനിതാ വില്യംസിനെയും ബുച് വിൽമോറിനെയും അന്താരാഷ്ട്രനിലയിൽത്തിൽ നിന്നും ഭൂമിയിലെത്തിക്കും.
WILLIAMS


മാർച്ച് രണ്ടാം വാരത്തിൽ ഈ മിഷൻ പൂർണ്ണമാകുമെന്നാണ് നാസയുടെ പ്രതീക്ഷ. പുതിയ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സുനിതയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് എല്ലാ ദിവസവും എടുക്കുന്നുണ്ട്.

കഴിഞ്ഞ ജൂൺ 2024 മുതൽ സുനിതയും ബുച് വിൽമോറും ബഹിരാകാശനിലയത്തിലാണ്. കേവലം 8 ദിവസത്തെ മിഷനിലായിരുന്നു അവർ യാത്രയായത്. അവർ യാത്രപോയ സ്‌പേസ്ഷിപ്പിൽ സാങ്കേതിക ത്തകരാർ വന്നതുമൂലമാണ് അവർക്ക് മടങ്ങാൻ കഴിയാതെ പോയത്.
sunitha


സുനിതയും ബുച് വിൽമോറും കിടക്കാൻ കഴിയാത്തതിലുള്ള ബുദ്ധിമുട്ടുമാത്രമാണ് സ്റ്റേഷനിൽ അനുഭവിക്കുന്നത്. ബെൽറ്റ് ബന്ധിപ്പിച്ച് ഇരുന്നാണ് അവർ ഉറങ്ങുന്നത്.

ഈ 8 മാസകാലയളവിനുള്ളിൽ അന്തരീക്ഷത്തിൽ ഇവർ ഇരുവരും നടത്തിയ വിലയേറിയ പരീക്ഷണങ്ങൾ അവരുടെ മടക്കയാത്രയ്ക്കുശേഷമാകും പ്രസിദ്ധപ്പെടുത്തുക.
sunitha


സിനിതയ്ക്കും കൂട്ടാളിക്കും ക്ഷീണം നല്ലതുപോലെയുണ്ടെങ്കിലും ആത്മവിശ്വാസത്തിനും ഉത്സാഹത്തിനും ഒട്ടു൦  കുറവ് വന്നിട്ടില്ലെന്നാണ് നാസ അറിയിക്കുന്നത്.