Advertisment

ദേശീയ പാർക്കിൽ താലിബാൻ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി; സ്ത്രീകള്‍ പാര്‍ക്കില്‍ പ്രവേശിക്കുന്നത് തടയാന്‍ സുരക്ഷാ സേനയോട് ആവശ്യപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ ദേശീയ പാർക്കിൽ താലിബാൻ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി. ബാൻഡ്-ഇ-അമീറിന്റെ തടാകങ്ങൾ സന്ദർശിക്കുന്ന സ്ത്രീകൾ ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് മന്ത്രി

author-image
ഷാനവാസ് കാരിമറ്റം
Updated On
New Update
TALIBAN BAN

ബാന്‍ഡ്-ഇ-അമീര്‍ നാഷണല്‍ പാര്‍ക്കിലെ ബാന്‍ഡ്-ഇ-ഹൈബത്ത് തടാകത്തിലെ ചങ്ങാടത്തില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍. ഫോട്ടോ: ലോറന്‍സ് ടാന്‍/ഗെറ്റി ഇമേജസ്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രശസ്തമായ ബാന്‍ഡ്-ഇ-അമീര്‍ ദേശീയ ഉദ്യാനം സന്ദര്‍ശിക്കുന്നതില്‍ നിന്ന് താലിബാന്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പൊതു സ്ഥലങ്ങളിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം ചുരുക്കുകയെന്ന ലക്ഷ്യത്തോടേയാണ് നടപടി.

Advertisment

ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകള്‍ ബാന്‍ഡ്-ഇ-അമീര്‍ ദേശീയോദ്യാനം സന്ദര്‍ശിക്കുന്നുണ്ട്. രാജ്യത്തിന്റെ മധ്യ ബാമിയാന്‍ പ്രവിശ്യയിലെ നീലക്കല്ല് തടാകം ഉള്‍പ്പെടുന്ന പ്രദേശത്താണ് ബാന്‍ഡ് -ഇ-അമീര്‍ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. പാര്‍ക്ക് സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് ശരിയായ രീതിയിലല്ലെന്ന് കാണിച്ച് ആക്ടിംഗ് ഉപമന്ത്രിയുടെ പരാതിയെ തുടര്‍ന്നാണ് നിരോധനം പ്രഖ്യാപിച്ചത്.സ്ത്രീകള്‍ പാര്‍ക്കില്‍ പ്രവേശിക്കുന്നത് തടയാന്‍ സുരക്ഷാ സേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹ്യൂമന്‍ റൈറ്റ്സ് വാച്ച് (എച്ച്ആര്‍ഡബ്ല്യു) അഫ്ഗാന്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ പട്ടികയുടെ എണ്ണം വര്‍ധിക്കുന്നതായി കുറ്റപ്പെടുത്തി. 2021-ല്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനു ശേഷം, അധികാരികള്‍ മിക്ക ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളുകളും അടച്ചുപൂട്ടുകയും സ്ത്രീകളെ സര്‍വകലാശാലയില്‍ നിന്ന് തടയുകയും നിരവധി അഫ്ഗാന്‍ സഹായ ജീവനക്കാരെ ജോലിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുകയും ചെയ്തിരുന്നു. കുളിമുറികള്‍, ജിമ്മുകള്‍, പാര്‍ക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

''അടുത്തതായി താലിബാന്‍ അവരെ ശ്വസിക്കാന്‍ അനുവദിക്കില്ല എന്നതിനെക്കുറിച്ച് ഒന്നിലധികം അഫ്ഗാന്‍ വനിതകള്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്,'' എച്ച്ആര്‍ഡബ്ല്യുവിന്റെ വാളണ്ടിയറായ ഹെതര്‍ ബാര്‍ പറഞ്ഞു. 'സ്ത്രീകള്‍ വെളിയില്‍ ഇരിക്കുന്നതില്‍ നിന്നും പ്രകൃതി ഭംഗി ആസ്വദിക്കുന്നതില്‍ നിന്നും തടയാന്‍ ശ്രമിക്കുന്നത് വളരെ ഹൈപ്പര്‍ബോളിക് ആയി തോന്നുന്നു.' ബാറിന്റെ അഭിപ്രായത്തില്‍ 'ഓരോ വീടും ജയിലുകളായി മാറുമ്പോള്‍ ചുവരുകള്‍ പടിപടിയായി സ്ത്രീകള്‍ക്ക് നേരെ അടയുകയാണ്.'

 

 

taliban taliban-bans-women-from-national-park-in-afghanistan AFGANISTHAN
Advertisment