റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ചു തെറുപ്പിച്ചു; ഒമാനിൽ മലപ്പുറം സ്വദേശി മരിച്ചു

സന്ദർശക വിസയിൽ കഴിഞ്ഞമാസമാണ്  ജലീൽ  ഒമാനിൽ എത്തിയത്

New Update
oman

മസ്‌കത്ത്: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു. ഒമാനിൽ മലപ്പുറം സ്വദേശിയ്ക്ക് ദാരുണാന്ത്യം. ഈസ്റ്റ് വെള്ളൂർ സ്വദേശി ജലീൽ സഖാഫി (49)യാണ് മസ്‌കത്തിന് സമീപം ബിദ്ബിദിൽ വെച്ച് അപകടത്തിൽപ്പെട്ട് മരിച്ചത്‌. 

Advertisment

c നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. മൃതദേഹം സമാഇൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: മുഹമ്മദ് കുട്ടി കുന്നക്കാടൻ, മാതാവ്: സഫിയ. 

Advertisment