വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സോഷ്യൽ മീഡിയ അവാർഡ് എസ്. ശ്രീകുമാറിനും, സാമൂഹിക പ്രതിബദ്ധത അവാർഡ് റോയി ജോസഫ് മാൻവട്ടത്തിനും ലഭിച്ചു

New Update
wmc europe reagion

യുകെ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സോഷ്യൽ മീഡിയ അവാർഡ് എസ്. ശ്രീകുമാറിനും, (ഏഷ്യാനെറ്റ് യുകെ), സാമൂഹിക പ്രതിബദ്ധത അവാർഡ് റോയി ജോസഫ് മാൻവട്ടത്തിനും ലഭിച്ചു.

Advertisment

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി നടത്തിക്കൊണ്ടിരിക്കുന്ന വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാം സ്‌കാരിക വേദിയുടെ ഈസ്റ്റർ വിഷു ആഘോഷത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 

wmc europe reagion-2

മതേതര കൂട്ടായ്മ‌യുടെ സുഗന്ധം പരത്തുന്ന വേദിയായി മാറിയ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ്റെ ഇരുപതാം കലാസാംസ്കാരികവേദി ദിവഗംതനായ ഫ്രാൻസീസ് മാർപ്പാപ്പക്കു ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടാണ് തുടങ്ങിയത്.

ജാതി, മത, ദേശ, ഭാഷ, വിശ്വാസങ്ങൾക്കതീതമായി പാവങ്ങൾക്കും, അഭയാർത്ഥികൾക്കും, പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി ലോകത്തോടു സംസാരിച്ച്, അവർക്കായി നിരന്തരം ശബ്ദം ഉയർത്തിക്കൊണ്ടിരുന്ന മഹാനായ ഇടയശ്രേഷ്‌ഠനാണ് കാലയവനികക്കപ്പുറത്തേക്കു മറഞ്ഞ ഫ്രാൻസീസ് മാർപാപ്പയെന്ന് പ്രസിഡൻ്റ് ജോളി എം. പടയാട്ടിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

wmc eurpoe reagion

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചു അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ ആകസ്മിക വിയോഗമെന്നും, അദ്ദേഹം തെളിച്ച പ്രകാശം മാനസങ്ങളിൽ പ്രകാശിക്കട്ടെയെന്ന് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ്റെ ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഈസ്റ്റർ, വിഷു ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 26-ാം തീയതി ഇന്ത്യൻ സമയം വൈകീട്ട് ഏഴരക്ക് യൂറോപ്പിലെ പ്രസിദ്ധ ഗായകനായ ജെയിംസ് പാത്തിക്കലിന്റെ, ഉലകിൻ നാഥാ, ഇരുളിൽ തിരിയായി നീ വരൂ എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് ഈസ്റ്റർ വിഷു ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.

wmc europe reagion-4

വെർച്ച്വല്‍ പ്ളാറ്റ്ഫോമിലൂടെ നടന്ന ഈ കലാസാംസ്‌കാരികവേദി ജെഗദൽപൂർ ആർച്ചുബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്‌തു. യേശുക്രിസ്‌തുവിന്റെ പുനരുദ്ധാരണം മനുഷ്യരാശിയുടെ ഹൃദയങ്ങളിൽ പ്രത്യാശയുടെ വൻകിരണങ്ങൾ വാരിവിതറുന്നുവെന്നും, നമ്മൾ പ്രത്യാശയോടെ ജീവിതത്തെ കാണണമെന്നും, ഭൂമിയിൽ നമ്മൾ പ്രത്യാശയുടെ തീർത്ഥാടകരായിരിക്കണമെന്നും പിതാവ് തന്റെ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. 

മറ്റുള്ളവരോടു എളിമയുള്ളവരായി വർത്തിക്കാനും, ക്ഷമിക്കുവാനും, നന്ദിപറയുവാനും, നമുക്കു കഴിഞ്ഞാൽ നമ്മുടെ ജീവിതം സന്തോഷപ്രദ മായിരിക്കുമെന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടു പിതാവു പറഞ്ഞു. 

wmc europe reagion-5

മതസൗഹൃദത്തെ ശക്തിപ്പെടുത്തുന്ന ഇത്തരം സമ്മേളനങ്ങൾ ഈ കാലഘട്ടത്തിൽ വളരെ അനിവാര്യമാണെന്നും, ഇത്തരം കൂട്ടായ്‌മകൾ ഇനിയും സംഘടിപ്പിക്കണമെന്നും. ഇതിനു നേതൃത്വം നൽകിയ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന് അഭിനന്ദനങ്ങളും, ആശംസകളും നേരുന്നതായി ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു. 

തന്നെ ക്ഷണിച്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന് പിതാവ് പ്രത്യേകം നന്ദി പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ചെയർമാൻ ഗോപാലപിള്ള, യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ, സംസ്ഥാന എഡിജിപി അഡ്വ. ഡോ. ഗ്രേഷ്യസ് കുറിയാക്കോസ്, ഗ്ളോബൽ വൈസ് ചെയർപേഴ്‌സൻ മേഴ്‌സി തടത്തിൽ, വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, വൈസ് പ്രസിഡൻ്റ് തോമസ് അറമ്പൻകുടി, ഗ്ളോബൽ വിമൻസ് ഫോറം പ്രസിഡൻ്റ് പ്രൊഫസർ ഡോ.ലളിത മാത്യു,

wmc europe reagion-6

അമേരിക്കൻ റീജിയൻ പ്രസിഡന്റ് ജോൺസൻ തലശല്ലൂർ, ഗ്ളോബൽ ഹെൽത്ത് ആൻ്റ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയ്‌ലൻ, വേൾഡ് മലയാളി കൗൺസിലിനെ തുടക്കം മുതൽ നയിച്ചിട്ടുള്ള സണ്ണി വെളിയത്ത്, ഫാദർ ഡോ. സൂരജ് ജോർജ് പിട്ടാപ്പിള്ളി, രാജു കന്നക്കാട്ട്, ജർമൻ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അബ്രഹാം നടുവിലേഴത്ത്, ജർമൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി ചിനു പടയാട്ടിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 

അപ്രതീക്ഷിതമായുണ്ടായ ചില സാങ്കേതിക തടസ്സങ്ങൾ കാരണം സ്വാമി ഗുരുരത്ന ജ്ഞാനതപസിക്ക് വെർച്ച്വല്‍ പ്ളാറ്റ്ഫോമിൽ കയറുവാൻ സാധിച്ചില്ല.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡൻ്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്‌തു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ സോഷ്യൽ മീഡിയ അവാർഡ് പ്രശസ്‌ത മീഡിയ പ്രവർത്തകനായ എസ്. ശ്രീകുമാറിനും, സാമൂഹ്യ പ്രതിബദ്ധത അവാർഡ് റോയി ജോസഫ് മാൻവെട്ടത്തിനും നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

wmc europe reagion-07

മെയ് 2, 3, 4 തീയതികളിൽ യു.കെയിലെ സ്റ്റോൺ സ്റ്റാഫോർഡ്‌ഷൈനിലുള്ള ക്രൗൺ ഹോട്ടലിൽവച്ചു നടക്കുന്ന യൂറോപ്പ് റീജിനൽ കോൺഫ്രൻസിൽ അവാർഡുകൾ നൽകും.

യൂറോപ്പിൽ മലയാളം ചാനലുകളില്ലാത്ത ഒരു കാലഘട്ടത്ത് ഹോട്ട് ബേർഡ് സാറ്റലൈറ്റ് വഴി ഏഷ്യാനൈറ്റ് തുടങ്ങിയ മലയാളം ചാനലുകൾ കൊണ്ടുവന്ന വ്യക്തിയാണ് എസ്. ശ്രീകുമാർ. യൂറോപ്പിലെ വളർന്നുവരുന്ന യുവതലമുറക്കു ഇന്ത്യൻ സംസ്കാരത്തെ കൂടുതൽ അടുത്തറിയുവാനും, മനസ്സിലാക്കുവാനും ഇതിലൂടെ സാധിച്ചു. 

അതുപോലെതന്നെ അദ്ദേഹം രൂപംകൊടുത്ത യൂറോപ്പ് മലയാളി ജേർണൽ വഴി ഇവിടെയുള്ള പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ തുറന്നുകാണിക്കുവാനും, അനുഭവങ്ങൾ പങ്കിടുവാനും സാധിച്ചു. 

ഇപ്പോൾ അദ്ദേഹം തുടങ്ങിയ മലയളം ടെലിവിഷനായ ആനന്ദ് ടെലിവിഷനിലൂടെ യൂറോപ്യൻ മലയാളികളുടെ ശബ്ദം ലോകം മുഴുവൻ എത്തിക്കുവാൻ കഴിയുന്നുവെന്നു പറഞ്ഞു.

wmc europe reagion-3

യു.കെയിലെ മലയാളികൾക്കിടയിൽ നിരവധി കാരുണ്യപ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സാമൂഹ്യപ്രവർത്തകനാണ് റോയി ജോസഫ് മാൻവെട്ടം. കൊറോണ എന്ന മഹാവ്യാധി യൂറോപ്പിലെങ്ങും വ്യാപിച്ചു ജനങ്ങളെ ആശങ്കയിലാഴ്ത്തിയപ്പോൾ. വീടിന്റെ നാലുഭിത്തികൾക്കുള്ളിൽ തളക്കപ്പെട്ടപ്പോൾ അവർക്ക് സാന്ത്വനമായി. 

വിവിധ കാരുണ്യ പ്രവർത്തനങ്ങളിലൂടെ അവരുടെ ഇടയിൽ പ്രവർത്തിച്ചു. അദ്ദേഹം ഓൺലൈൻ മാധ്യമങ്ങളിലൂടെ വടംവലി, പൂന്തോട്ട മത്സരം, ഫോട്ടോ മത്സരം തുടങ്ങി നിരവധി മത്സരങ്ങൾ നടത്തി കൊറോണ എന്ന മഹാമാരിയുടെ പിടിയിലമർന്ന ഒരു സമൂഹത്തിന് ആശ്വാസം നൽകി. 

തങ്ങളുടേതല്ലാത്ത കാരണങ്ങൾകൊണ്ട് ചൂഷണത്തിനു വിധേയരാകുന്ന മലയാളികൾക്ക് സഹായഹസ്‌തമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന റോയി ജോസഫ് മാൻവട്ടം നയിക്കുന്ന സംഘടനയിൽ ഇന്ന് അറുപ ത്തിനായിരത്തിലധികം അംഗങ്ങളുണ്ട്.

wmc eurpoe reagion-2

ലത ജെറോം കോ ഓഡിനേറ്ററായി മൃദുല ഷിജു, സിത ആൻ്റണി, അൽഫോൻസ് ജോർജ്, ലാലി ജോർജ്, ജാക്‌ലിൻ ദിലീഷ്, ബിന്തു ആഷ്ലെ, സിജി തോമസ് എന്നീ നർത്തകിമാർ അവതരിപ്പിച്ച ഫുഷൻ മാർഗംകളിയും, അമേരക്കിൻ റീജിയണിലെ ഡെല്ലാസ് ദാൻസ് സ്‌കൂളിലെ കുട്ടികളുടെ ഗ്രൂപ്പ് ഡാൻസും, യൂറോ പ്യൻ ഗായകരായ ജെയിംസ് പാത്തിക്കൻ, ശ്രീജ ഷിൽഡ്‌കാംമ്പ് തുടങ്ങിയവരുടെ ശ്രുതിമധുരമായ ഗാനങ്ങളും ഈ ഈസ്റ്റർ, വിഷു സൗഹ്യദ കൂട്ടായ്‌മയെ കൂടുതൽ ധന്യമാക്കി. 

വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വൈസ് ചെയർമാനും, കലാസാം സ്കാരികരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചുട്ടുള്ളതുമായ ഗ്രിഗറി മേടയിലും, മികച്ച നർത്തകിയും, ഇംഗ്ലണ്ടിലെ വിദ്യാർത്ഥിനിയുമായ അന്ന ടോമും ചേർന്നാണ് ഈ കലാസാംസ്ക്‌കാരിക വേദി മോഡറേഷൻ ചെയ്‌തത്. 

കമ്പ്യൂട്ടർ എൻജിനീയറായ നിതീഷ് ഡേവീസ് ആണ് ടെക്നിക്കൽ സപ്പോർട്ട് നൽകിയത്. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ട്രഷറർ ഷൈബു ജോസഫ്, യു.കെ.പ്രൊവിൻസ് പ്രസിഡന്റ് സൈബിൻ പാലാട്ടി, ജർമൻ പ്രൊവിൻസ് ചെയർമാൻ ബാബു ചെമ്പകത്തിനാൽ, യൂത്ത്‌ഫോറം സനു പടയാട്ടിൽ തുടങ്ങിയവർ ഈ മതസൗഹൃദ കൂട്ടായ്‌മയിൽ സജീവമായി പങ്കെടുത്തു.

വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ കൃതജ്ഞത പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്കായി എല്ലാ മാസത്തിൻ്റേയും അവസാനത്തെ ശനിയാഴ്‌ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന ഈ കലാസാംസ്‌കാരികവേദിയുടെ അടുത്ത സമ്മേളനം മെയ് 31-ാം തീയതി ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് (യുകെ സമയം) വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നതാണ്. 

wma europe reagion

ഈ കലാസാംസ്ക്കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസി ക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും, അവരുടെ കലാ സൃഷ്ടികൾ അവതരിപ്പിക്കുവാനും, (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കു വാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി നടത്തുന്ന ഈ കലാസാം സ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെ ക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കൂട്ടായ്‌മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.

(ജോളി എം. പടയാട്ടിൽ)