Advertisment

18 രാജ്യങ്ങള്‍ക്ക് യുകെ അടിയന്തര യാത്രാ മുന്നറിയിപ്പ് നല്‍കി

ഇറാനെതിരായ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് യുകെ സര്‍ക്കാര്‍ 18 രാജ്യങ്ങള്‍ക്കുള്ള യാത്രാ മുന്നറിയിപ്പ് നല്‍കി

New Update
464646

യുകെ: ഇറാനെതിരായ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് യുകെ സര്‍ക്കാര്‍ 18 രാജ്യങ്ങള്‍ക്കുള്ള യാത്രാ മുന്നറിയിപ്പ് നല്‍കി. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രദേശത്തെ പ്രധാന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ യുകെ വിദേശകാര്യ ഓഫീസ് പൗരന്മാര്‍ക്ക് യാത്ര മുന്നറിയിപ്പ് നല്‍കി. 

Advertisment

സൈപ്രസ്, തുര്‍ക്കി, ഈജിപ്ത്, മൊറോക്കോ, ടുണീഷ്യ, അള്‍ജീരിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, കുവൈറ്റ്, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍, ഇസ്രായേല്‍, ലിബിയ, ഇറാന്‍, ലെബനന്‍, സിറിയ നിരവധി രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കെതിരെ ഒക്ടോബര്‍ 26 ന് വിദേശകാര്യ ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഫോറിന്‍ കോമണ്‍വെല്‍ത്ത്,ഡെവലപ്മെന്റ് ഓഫീസില്‍ (എഫ്സിഡിഒ) നിന്നുള്ള ഉപദേശത്തിന് വിരുദ്ധമായി നിങ്ങള്‍ യാത്ര ചെയ്താല്‍ യാത്രാ ഇന്‍ഷുറന്‍സ് അസാധുവാകുമെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇസ്രായേലും ലെബനനും തമ്മിലുള്ള ശത്രുത അതിവേഗം വര്‍ദ്ധിക്കുമെന്നും ഇത് സമീപ രാജ്യങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മിഡില്‍ ഈസ്റ്റ് പ്രശ്‌നബാധിതമാണ്. ഒക്ടോബര്‍ 1 ന്, ഇറാന്‍ ഇസ്രായേലിന് നേരെ 200 മിസൈലുകള്‍ വിക്ഷേപിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, തുടര്‍ന്ന് ഒക്ടോബര്‍ 26 ന് ഇറാനെതിരെ ഇസ്രായേല്‍ സൈനിക നടപടി ആരംഭിച്ചു. ഈ സംഭവവികാസങ്ങള്‍ കണക്കിലെടുത്ത്, ഔദ്യോഗിക ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വിവരങ്ങള്‍ അറിയാന്‍ എഫ്‌സിഡിഒ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.

കൂടാതെ, ഒക്ടോബര്‍ 23 ന് കഹ്റാമന്‍കസാനിലെ ടര്‍ക്കിഷ് എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപനത്തില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് യുകെ തുര്‍ക്കിക്ക് പ്രത്യേക യാത്രാ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും 5 പേര്‍ മരിക്കുകയും ചെയ്തു. തുര്‍ക്കി വിമാനത്താവളങ്ങളില്‍ ഇപ്പോള്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ യാത്രക്കാര്‍ പ്രാദേശിക അധികാരികളുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പിന്തുടരാനും സുരക്ഷാ പരിശോധനകളില്‍ കൂടുതല്‍ സമയം കാത്തിരിക്കാനും നിര്‍ദ്ദേശിക്കുന്നു.

മിഡില്‍ ഈസ്റ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക്, സാഹചര്യം പ്രവചനാതീതമായി തുടരുന്നതിനാല്‍, പ്രാദേശിക മാധ്യമങ്ങളും ഔദ്യോഗിക അപ്ഡേറ്റുകളും സൂക്ഷ്മമായി നിരീക്ഷിക്കാനും അപ്‌ഡേറ്റുകള്‍ കൃത്യമായി പരിശോധിക്കാനും എഫ്‌സിഡിഒ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisment