Advertisment

ഗ്ലോബൽ ഇന്ത്യൻ വോയ്സ്, ന്യൂയോർക്ക് യുഎസ്എ എഡിറ്റോറിയൽ ബോർഡ് അംഗവും ബെൽറോസ് ഇന്ത്യൻ മർച്ചന്റ്സ് അസോസിയേഷൻ ഫ്ലോറൽപാർക്ക് ഭരണസമിതി അംഗവുമായ ജേസൺ ജോസഫ് അന്തരിച്ചു

New Update
obit jason joseph

ന്യൂയോര്‍ക്ക്: ഗ്ലോബൽ ഇന്ത്യൻ വോയ്സ്, ന്യൂയോർക്ക് യുഎസ്എ, എഡിറ്റോറിയൽ ബോർഡ് അംഗവും ബെൽറോസ് ഇന്ത്യൻ മർച്ചന്റ്സ് അസോസിയേഷൻ (F-BIMA), ഫ്ലോറൽപാർക്ക് ഭരണസമിതി അംഗവുമായ ജേസൺ ജോസഫ് അന്തരിച്ചു. 

Advertisment

2019 മുതൽ ഗ്ലോബൽ ഇന്ത്യൻ വോയ്സിന്റെ എഡിറ്റോറിയൽ ബോർഡ്‌ അംഗമായി സുത്യർഹ സേവനം അനുഷ്ഠിച്ച ജേസൺ ജോസഫ്, ഒരു സംഘാടകനെന്ന നിലയിലും, പത്രത്തിന്റെ സജീവപ്രവർത്തകനെന്ന നിലയിലും അമേരിക്കയിലെ അദ്ദേഹത്തിന്റെ ദീർഘനാളത്തെ അനുഭവസമ്പത്ത് ഗ്ലോബൽ ഇന്ത്യൻ വോയ്സ് പത്രത്തിന്റെ  വളർച്ചയ്ക്കായി വിനിയോഗിച്ചു.

പത്രത്തിന്റെ സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിലും, വാർത്തയിലെ സമഗ്രതയും സൂക്ഷ്മതയും കാര്യക്ഷമമാക്കുന്നതിനും, ദുർഘടഘട്ടങ്ങളിൽ നിർലോഭം സാമ്പത്തിക സഹായം നൽകിയും പത്രത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചു.

ഗ്ലോബൽ ഇന്ത്യൻ വോയ്സ് ന്റെ അവിഭാജ്യഘടകമായി പ്രവർത്തിച്ച വിശ്വസ്തനും, ഉത്തമ മനുഷ്യസ്നേഹിയുമായ ജേസൺ ജോസഫിന്റെ അപ്രതീക്ഷിത വേർപാട് ഏറെ വ്യസനകരം എന്ന് ഗ്ലോബൽ ഇന്ത്യൻ വോയ്സ് എഡിറ്റോറിയൽ ബോർഡ് സൂം മീറ്റിങ്ങിൽ പത്രത്തിന്റെ ചീഫ് എഡിറ്റർ ജോർജ് കൊട്ടാരത്തിൽ അറിയിച്ചു.  

അനുശോചന യോഗത്തിൽ സംസാരിച്ച മാനേജിങ് എഡിറ്റർ  ഷാജി എണ്ണശേരിൽ, ന്യൂയോർക്ക് മലയാളികൾക്കിടയൽ സാമൂഹ്യസേവന രംഗത്ത് ഒട്ടേറെ മഹത്തായ സേവനങ്ങൾ നടത്തിയ ജേസൺ ജോസഫ് ഒരു തികഞ്ഞ മനുഷ്യസ്നേഹി ആയിരുന്നു എന്ന് ഊന്നി പറഞ്ഞു.

പത്രപ്രവർത്തനരംഗത്തും  സാമൂഹ്യ സേവനരംഗത്തും സമാരാധ്യനായ ജേസൺ ജോസഫിന്റെ വേർപാടിൽകൂടിയ അനുശോചന യോഗത്തിൽ ന്യൂസ് എഡിറ്റർ തോമസ് അഗസ്റ്റിൻ നന്ദി അർപ്പിച്ചു.

Advertisment