യു എസ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയെ കാണുമ്പോൾ എങ്ങനെയിരിക്കുമെന്ന് അറിയാമോ? എങ്കിൽ അത് ഒന്ന് കണ്ടിരിക്കാം. ബഹിരാകാശ നിലയത്തിൽ നിന്നുള്ള കാഴ്ചകൾ പങ്കുവെച്ചിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ.
ദിവസത്തില്‍ 16 തവണയാണ് ബഹിരാകാശനിലയം ഭൂമിയെ വലം വെക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 357 അടി നീളവും 240 അടി വീതിയും 89 അടി ഉയരവുമുണ്ട്. ഭൂമിയിൽനിന്ന് ഏതാണ്ട് 400 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ ഏതാണ്ട് 27,000 കിലോമീറ്റർ വേഗത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സഞ്ചരിക്കുന്നത്.