/sathyam/media/media_files/jC1LMkogP15m8M2aSbfR.jpg)
മണ്ണാർക്കാട് :ദാരുണ കൃത്യങ്ങളിൽ പിടിക്കപ്പെടുന്നവരെല്ലാം ലഹരി വിട്ടൊഴിഞ്ഞിട്ടില്ലാത്ത പ്രതികൾ ആണെന്നും ലഹരിയുടെ വ്യാപനം,കാര്യക്ഷമമായ ഇടപെടലുകള്‍ അനിവാര്യമാക്കുന്നതായും കാളിയോട് -ചെമ്പൻതിട്ട കെ വി കെ ലൈബ്രറിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പിൽ സംസാരിച്ചവർ പറഞ്ഞു.
വായന ശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ യോഗം ജനമൈത്രി കല്ലടിക്കോട് സ്റ്റേഷൻ സിപിഒ ഗീത ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ബിന്ദു പ്രേമൻ അധ്യക്ഷയായി.
/sathyam/media/media_files/YWCGRrEPqGUnHPIZ84Rs.jpg)
നമ്മുടെ നാടിനെയാകെ വേദനിപ്പിച്ച ദാരുണ കൃത്യത്തിന്റെ ഞെട്ടലിലാണ്കേരളമാകെ. യഥാർത്ഥത്തിൽ ഇത്തരം ഹീന കൃത്യത്തിന്റെ എല്ലാം അടിസ്ഥാനം ലഹരിയാണ്,ഉദ്‌ഘാടക പറഞ്ഞു.വിജിലൻസ് ഡിപ്പാർട്മെന്റിലെ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മണികണ്ഠൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു.ക്ലബ് പ്രസിഡന്റ് പത്മാവതി,ക്ലബ് സെക്രട്ടറി സുധീഷ്, രാധിക,പ്രമോദ് പാറക്കാൽ, രാധാകൃഷ്ണൻ.കെ.തുടങ്ങിയവർ സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us