/sathyam/media/media_files/SYjBXQn3joNG0MRchzIX.jpg)
ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2021-2022 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.10 കോടി രൂപ വിനിയോഗിച്ച് കായംകുളം മണ്ഡലത്തില്‍ ഉള്‍പ്പെട്ട കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുതിയവിള, ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം കായംകുളം എം.എല്‍.എ. യു. പ്രതിഭ നിര്‍വഹിച്ചു.
പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാന്‍ കെ.ആര്‍. രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി ടീച്ചര്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സന്തോഷ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ സുരേന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കോലത്ത് ബാബു, വീണ അജയകുമാര്‍, സുനി വിജിത്ത്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെ. വസന്തകുമാരി, സി. അജികുമാര്‍, സജീവ് പുല്ലുകുളങ്ങര, വേലന്‍ചിറ സുകുമാരന്‍, സുഭാഷ് ബാബു, രവീണ തോമസ്, എസ്.എം.സി. ചെയര്‍മാന്‍ പ്രശാന്ത് ഡി, എസ്.എസ്. നായര്‍, കണ്ടല്ലൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ. സുധീര്‍ എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us