മരക്കാപ്പ് കടപ്പുറത്ത് ഡോള്‍ഫിന്റെ  അഴുകിയ ജഡം കരയ്ക്കടിഞ്ഞു

ദിവസങ്ങള്‍ക്കു മുമ്പേ കടലില്‍ അപകടത്തില്‍പ്പെട്ട് ചത്ത ഡോള്‍ഫിന്റെ ജഡമാണെന്നാണ് കരുതുന്നത്. 

New Update
64646466

കാഞ്ഞങ്ങാട്: മരക്കാപ്പ് കടപ്പുറത്ത് ഡോള്‍ഫിന്റെ അഴുകിയ ജഡം കരയ്ക്കടിഞ്ഞു. ഏഴടി നീളം വരും. തിങ്കളാഴ്ച വൈകിട്ടാണ് കരയ്ക്കടിഞ്ഞ നിലയില്‍  ജഡം നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചു. ദിവസങ്ങള്‍ക്കു മുമ്പേ കടലില്‍ അപകടത്തില്‍പ്പെട്ട് ചത്ത ഡോള്‍ഫിന്റെ ജഡമാണെന്നാണ് കരുതുന്നത്. 

Advertisment