Advertisment

ചിഹ്നം കാക്കാന്‍ സി.പി.എമ്മും രാജ്യം കാക്കാന്‍ കോണ്‍ഗ്രസും  മത്സരിക്കുന്നു: പി.കെ. കുഞ്ഞാലിക്കുട്ടി

എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ലഭിക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

New Update
535

മലപ്പുറം:  ഇടതുപക്ഷത്തിന് ന്യൂനപക്ഷത്തെ കാക്കാന്‍ പറ്റില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ചിഹ്നം കാക്കാന്‍ സി.പി.എമ്മും രാജ്യം കാക്കാന്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ലഭിക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Advertisment

എല്ലാ പ്രശ്‌നത്തിനും കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് ലഭിക്കണം. ഉത്തരേന്ത്യയില്‍ വലിയ മാറ്റമുണ്ട്. ഇന്ത്യ മുന്നണിക്ക് വലിയ സാധ്യതയാണുള്ളത്. എല്‍.ഡി.എഫിന്റെ പരസ്യങ്ങള്‍ നോക്കുകയാണെങ്കില്‍ നിലപാട് മനസിലാകും. ബി.ജെ.പി. തീ തുപ്പുന്ന വര്‍ഗീയത മാത്രം പറയുന്നു. പൊന്നാനിയില്‍ യു.ഡി.എഫ്. വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും. 

സമസ്തയും ലീഗുമായുള്ള ബന്ധത്തെക്കുറിച്ച് സാദിഖല തങ്ങള്‍ പറഞ്ഞതാണ്. ഈ ബന്ധത്തില്‍ പോറല്‍ ഏല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. സമസ്തയുമായുള്ള ബന്ധം സമൂഹത്തിന്റെ നന്മക്കു വേണ്ടിയുള്ളതാണ്. സമസ്തയെയും ലീഗിനെയും തെറ്റിക്കാനുള്ള ശ്രമം പാഴ്വേലയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

 

Advertisment