പെട്ടെന്ന് പണമുണ്ടാക്കാന്‍ സോഫ്റ്റ്വെയര്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ലഹരിക്കടത്തിലേക്ക്; എന്‍ജിനീയര്‍ പിടിയില്‍

ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പില്‍ വീട്ടില്‍ ആര്‍. രവീഷ് കുമാറാണ് അറസ്റ്റിലായത്.

New Update
353535

മാനന്തവാടി: പെട്ടെന്ന് പണമുണ്ടാക്കാന്‍ ലഹരികടത്തിലേക്ക് തിരിഞ്ഞ എന്‍ജിനീയര്‍ പിടിയില്‍. ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പില്‍ വീട്ടില്‍ ആര്‍. രവീഷ് കുമാറാണ് അറസ്റ്റിലായത്.

Advertisment

കേരളത്തിലേക്കും ദക്ഷിണ കര്‍ണാടകയിലേക്കും വന്‍തോതില്‍ രാസലഹരിയെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. മാനന്തവാടിയില്‍ വച്ച് തിരുനെല്ലി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

ലഹരി സംഘങ്ങള്‍ക്കിടയില്‍ 'ഡ്രോപ്പെഷ്', 'ഒറ്റന്‍' എന്നീ പേരുകളിലാണ് ഇയാള്‍ അറിയപ്പെടുന്നത്. സോഫ്റ്റ്വെയര്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് പണം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സുഹൃത്തുക്കളുമായി ചേര്‍ന്ന് രവീഷ് ലഹരിക്കടത്ത് തുടങ്ങിയത്. കര്‍ണാടകയിലും കേരളത്തിലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും ഈ സംഘം വ്യാപകമായി ലഹരിയെത്തിച്ചിരുന്നു.

Advertisment