Advertisment

കാഞ്ഞങ്ങാട് ജെ.ഡി.എസ്. മണ്ഡലം സെക്രട്ടറിയുടെ വീടിനുനേരേ ആക്രമണം; ജനല്‍ച്ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു

മാവുങ്കാല്‍ ആനന്ദാശ്രമത്തിനടുത്ത് രാംനഗര്‍ ഹൈസ്‌കൂളിന് പിന്നിലുള്ള വീടിനു നേരെയാണ് ആക്രമണം. 

New Update
42525

കാഞ്ഞങ്ങാട്: ജെ.ഡി.എസ്. കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ദിലീപ് മേടയിലിന്റെ വീടിനുനേരെ ആക്രമണം. വീടിന്റെ ജനല്‍ച്ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. മാവുങ്കാല്‍ ആനന്ദാശ്രമത്തിനടുത്ത് രാംനഗര്‍ ഹൈസ്‌കൂളിന് പിന്നിലുള്ള വീടിനു നേരെയാണ് ആക്രമണം. 

കഴിഞ്ഞദിവസം രാത്രി 12.30നാണ് സംഭവം. ദിലീപും ഭാര്യ പ്രമീളയുമാണ് വീട്ടിലുണ്ടായിരുന്നത്. കിടപ്പുമുറിയിലെ രണ്ട് ജനലുകളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. 

വീടിന്റെ ഭിത്തിയിലടക്കം ഏറുകൊണ്ട പാടുണ്ട്. ജനല്‍ ചില്ലുകള്‍ ദേഹത്ത് തെറിച്ചുവീണെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കുവേണ്ടി ദിലീപ് സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

അജാനൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കുടുംബയോഗങ്ങളിലടക്കം പങ്കെടുത്ത് സംസാരിച്ചിരുന്നു. ഈ വിരോധമാകാം ആക്രമണത്തിന് കാരണമായതെന്ന് കരുതുന്നു. പോലീസില്‍ പരാതി നല്‍കി.

Advertisment