New Update
/sathyam/media/media_files/2025/02/08/5hBBENO6EYlZLtWm1JUu.jpg)
വയനാട്: മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിലിരുന്ന നൃത്ത അധ്യാപിക മരിച്ചു.വയനാട് മാനന്തവാടി സ്വദേശി അലീഷയാണ് മരിച്ചത്.
Advertisment
ഭര്‍ത്താവ് ജോബിനോടൊപ്പം ബംഗുളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം. മൈസൂരുവില്‍ വച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ അലീഷയെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടല്‍പേട്ടില്‍ വച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരിക്കുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us