വയനാട്ടില്‍ രാസലഹരി ഉല്‍പ്പന്നവുമായി യുവതി ഉള്‍പ്പെടെ  രണ്ടുപേര്‍ പിടിയില്‍

സ്പാസ്‌മോ-പ്രോക്‌സിവന്‍ പ്ലസ് ടാബ്‌ലറ്റാണ് ഇവരില്‍ നിന്ന് പിടികൂടിയത്. 

New Update
5353535

സുല്‍ത്താന്‍ബത്തേരി: നിരോധിത മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട രാസലഹരി ഉല്‍പ്പന്നവുമായി രണ്ടുപേര്‍ പിടിയില്‍.

Advertisment

മണിപ്പൂര്‍ ചുരചന്തപൂരിലെ ചിങ്‌ലും കിം (27), കര്‍ണാടക ഹാസനിലെ ഡി. അക്ഷയ് (34) എന്നിവരെയാണ് തകരപ്പാടിയില്‍ സുല്‍ത്താന്‍ ബത്തേരി പോലീസും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. 

നിയമാനുസൃത രേഖകളോ മെഡിക്കല്‍ ഓഫീസറുടെ കുറിപ്പടിയോ ഇല്ലാതെ കൈവശം സൂക്ഷിച്ച സ്പാസ്‌മോ-പ്രോക്‌സിവന്‍ പ്ലസ് ടാബ്‌ലറ്റാണ് ഇവരില്‍ നിന്ന് പിടികൂടിയത്. 

Advertisment