യുവജനങ്ങള്‍ സഭയുടെ ദൗത്യം പേറുന്നവര്‍:  കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

പാലാ രൂപതാ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപതാതലത്തില്‍ നടത്തിയ യുവജന മഹാസംഗമം-ഏല്‍ റോയ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

New Update
24242424

കോട്ടയം: യുവജനങ്ങള്‍ സഭയുടെ ദൗത്യം പേറുന്നവരാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പാലാ രൂപതാ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപതാതലത്തില്‍ നടത്തിയ യുവജന മഹാസംഗമം-ഏല്‍ റോയ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

സഭയുടെ ദൗത്യം പേറുന്നതിനൊപ്പം രാഷ്ട്രീയ അവബോധവും രാജ്യസ്‌നേഹവും ഹൃദയത്തിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പാലാ സെന്റ് തോമസ് കോളജ് മൈതാനത്തെ കൂറ്റന്‍ പന്തല്‍ നിറഞ്ഞ് കവിഞ്ഞ് പതിനായിരക്കണക്കിന് യുവജനങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.

4242424

നസ്രാണി സഭയുടെ അടയാളങ്ങള്‍ സംരക്ഷിക്കാനും കൈമാറാനും യുവജനങ്ങള്‍ക്ക് കഴിയണമെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, എസ്.എം.വൈ.എം. പാലാ രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, രൂപത പ്രസിഡന്റ് എഡ്വിന്‍ ജോസി എന്നിവര്‍ പ്രസംഗിച്ചു. 

ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മുഖ്യവികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ഡോ. ജോസഫ് മലേപറമ്പില്‍, മോണ്‍. ഡോ. ജോസഫ് കണിയോടിയില്‍ എന്നിവരും സംഗമത്തില്‍ സന്നിഹിതരായി. ഫാ. വിന്‍സെന്റ് മൂങ്ങാമാക്കലിന്റെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ ആരാധനയും നടത്തി. സിനിമാതാരം സിജോയ് വര്‍ഗീസ് യുവജനങ്ങളുമായി മുഖാമുഖം നടത്തി. 

 

Advertisment