പൗഡറ് പൂശി നടക്കുന്ന ഷണ്ഡന്‍, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും, നന്നായി ഒലത്തിക്കോ, ഇനിം വന്നിരിക്കയാ ഞാന്‍ ഇപ്പം ഒണ്ടാക്കാം, ഒലത്താം ഒലത്താമെന്നും പറഞ്ഞോണ്ട്; ഡീന്‍ കുര്യാക്കോസിനെ അധിക്ഷേപിച്ച് എം.എം. മണി

നെടുങ്കണ്ടം തൂക്കുപാലത്തു നടന്ന അനീഷ് രാജ് രക്തസാക്ഷി ദിനാചരണ വേദിയിലാണ് വിവാദ പരാമാര്‍ശങ്ങള്‍. 

New Update
345555

ഇടുക്കി: സിറ്റിങ് എം.പിയും യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ ഡീന്‍ കുര്യാക്കോസിനെ അധിക്ഷേപിച്ച് സി.പി.എം. നേതാവും എം.എല്‍.എയുമായ എം.എം. മണി. നെടുങ്കണ്ടം തൂക്കുപാലത്തു നടന്ന അനീഷ് രാജ് രക്തസാക്ഷി ദിനാചരണ വേദിയിലാണ് വിവാദ പരാമാര്‍ശങ്ങള്‍. 

Advertisment

ഇപ്പം ദേ, ഹോ...പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട് ഇപ്പോ. ഡീന്‍... ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. അതല്ലേ. ശബ്ദിച്ചോ ഈ കേരളത്തിനു വേണ്ടി. പാര്‍ലമെന്റില്‍ ശബ്ദിച്ചോ, പ്രസംഗിച്ചോ, എന്തു ചെയ്തു. ചുമ്മാതെ വന്നിരിക്കയാ. പൗഡറ് പൂശി, ബ്യൂട്ടി പാര്‍ലറില്‍ കയറി വെള്ള പൂശി പടവുമെടുത്ത്, ജനങ്ങളോടൊപ്പം നില്‍ക്കാതെ ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാതെ വര്‍ത്താനം പറയാതെ ഷണ്ഡന്‍.. ഇല്ലേ...

ഷണ്ഡന്‍മാരെയാണ് എല്‍പ്പിക്കുന്നത്. ഏല്‍പ്പിച്ചോ, കഴിഞ്ഞ തവണ വോട്ട് ചെയ്തവരൊക്കെ അനുഭവിച്ചോ. ഇനിം വന്നിരിക്കയാ ഞാന്‍ ഇപ്പം ഒണ്ടാക്കാം, ഒലത്താം ഒലത്താം എന്നും പറഞ്ഞോണ്ട്. നന്നായി ഒലത്തിക്കോ. നന്നാക്കും ഇപ്പം. കെട്ടിവച്ച കാശ് കൊടുക്കാന്‍ പാടില്ല. നീതി ബോധം ഉള്ളവരാണേ, അതാ...; മണി പറഞ്ഞു.

Advertisment