കുളിക്കുന്നതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

പന്നൂര്‍ കാവാട്ടുകുന്നേല്‍ ജിജി ചാക്കോ(51)യെയാണ് കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

New Update
14957fe3-616b-491f-837a-f069d75152fb

തൊടുപുഴ: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. പന്നൂര്‍ കാവാട്ടുകുന്നേല്‍ ജിജി ചാക്കോ(51)യെയാണ് കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പെണ്‍കുട്ടി കുളിക്കുന്നതിനിടെ സമീപത്ത് ഒളിച്ചിരുന്ന പ്രതി കുളിമുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

പുതുപ്പള്ളിയിലെ ആനത്താവളത്തില്‍നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

 

Advertisment