വയനാട്: വയനാട് വരയാല്‍ കാപ്പാട്ടുമലയില്‍ നിയന്ത്രണംവിട്ട സ്കൂള്‍ ബസ് മരത്തില്‍ ഇടിച്ച് അപകടം. 19 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്ന് രാവിലെ 9ന് വരയാല്‍ എസ്.എന്‍.എം.എല്‍.പി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തോട്ടത്തിലേക്ക് കയറി കവുങ്ങില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.