Advertisment

മാവേലിക്കരയില്‍ ജൈവ കാര്‍ഷിക വ്യാപനയജ്ഞം വാര്‍ഡ് കണ്‍വന്‍ഷനുകള്‍ക്ക് തുടക്കം

കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി. കുറ്റിശേരില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

New Update
5353

മാവേലിക്കര: കേരളാ കോണ്‍ഗ്രസ് മാവേലിക്കര ടൗണ്‍ കമ്മിറ്റി മാവേലിക്കര നഗരത്തിലെ അഞ്ച് വാര്‍ഡുകളിലെ 500 വീടുകളില്‍ 5000 പച്ചക്കറി ചെടികള്‍ നട്ടു നല്‍കുന്ന പദ്ധതിയായ ജൈവ കാര്‍ഷിക വ്യാപന യജ്ഞത്തിന്റെ വാര്‍ഡു കണ്‍വന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ചു.

Advertisment

വാര്‍ഡ് കണ്‍വന്‍ഷനുകളുടെ മണ്ഡലംതല ഉദ്ഘാടനം കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി. കുറ്റിശേരില്‍ നിര്‍വ്വഹിച്ചു. മൂന്ന് യൂണിറ്റ് കമ്മറ്റി കമ്മറ്റികള്‍ രൂപീകരിച്ചു.
20 വീടുകള്‍ ചേര്‍ന്നുള്ള മൂന്ന് യൂണിറ്റ് കമ്മിറ്റികള്‍ ഇന്നലെ ചേര്‍ന്ന വാര്‍ഡ് കണ്‍വന്‍ഷന്‍ രൂപീകരിച്ചു.

ഒന്നാം യൂണിറ്റിന്റെ കണ്‍വീനറായി ബീന ഏബ്രഹാമിനെയും രണ്ടാം യൂണിറ്റിന്റെ കണ്‍വീനറായി മോഹന്‍ കാങ്കാലിനേയും മൂന്നാം യൂണിറ്റ് കണ്‍വീനറായി വിധുവിനെയും തെരഞ്ഞെടുത്തു. ബാക്കിയുള്ള രണ്ട്  യൂണിറ്റുകള്‍ ഭവന സന്ദര്‍ശനം പൂര്‍ത്തീകരിച്ച ശേഷം രൂപീകരിക്കാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

മണ്ഡലം പ്രസിഡന്റ് തോമസ് കടവില്‍ അലക്‌സാണ്ടര്‍ അദ്ധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. വൈ.എം.സി.എ. പ്രസിഡന്റ് കേണല്‍ ജോണ്‍ ജേക്കബ്, പി.സി. ഉമ്മന്‍, ഉമ്മന്‍ ചെറിയാന്‍ ശങ്കുപറമ്പില്‍, അലക്‌സ് ആറ്റുമാലിക്കല്‍, ജോണ്‍സണ്‍ ഗീവര്‍ഗീസ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

 

Advertisment