Advertisment

വയനാട്ടില്‍ വിദേശ വനിതയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിക്കാതെ മൊബൈല്‍ ഫ്രീസറില്‍ സൂക്ഷിച്ചെന്ന്  പരാതി

മാനന്തവാടിയിലെ സ്വകാര്യ ആയുര്‍വേദ റിസര്‍ച്ച് സെന്ററില്‍ ചികിത്സയ്ക്കത്തിയതായിരുന്നു കാന്‍സര്‍ ബാധിതയായ യുവതി

New Update
646464

കല്‍പ്പറ്റ: വയനാട്ടില്‍ വിദേശ വനിതയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിക്കാതെ മൊബൈല്‍ ഫ്രീസറില്‍ സൂക്ഷിച്ചെന്ന പരാതിയുമായി ബി.ജെ.പി. കാമറൂണ്‍ സ്വദേശി മോഗ്യം കാപ്റ്റുവിന്റെ മൃതദേഹമാണ് മാനന്തവാടിയിലെ സ്വകാര്യ ആംബുലന്‍സില്‍ സൂക്ഷിച്ചതായി ബി.ജെ.പിയുടെ പരാതി.  

Advertisment

മാനന്തവാടിയിലെ സ്വകാര്യ ആയുര്‍വേദ റിസര്‍ച്ച് സെന്ററില്‍ ചികിത്സയ്ക്കത്തിയതായിരുന്നു കാന്‍സര്‍ ബാധിതയായ യുവതി. കഴിഞ്ഞ 20ന് ഇവര്‍ മരിച്ചു. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബാം ചെയ്ത് എംബസി വഴി സ്വദേശത്തേക്ക് കൊണ്ടു പോകുകയായിരുന്നു. 

 

Advertisment